India News

ബിബിസിക്ക് 3.44 കോടി പിഴ; മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി അടക്കണമെന്ന് ഇഡി

ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടലംഘനത്തിന്റെ പേരിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (ബിബിസി) ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ടു. കൂടാതെ, ബിബിസി ഇന്ത്യയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ പിഴയും അടയ്ക്കണമെന്നാണ് ഇഡി നിര്‍ദേശം.

2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടം ലംഘിച്ചതിനാണ് ഈ നടപടിയെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. 2021 ഒക്ടോബര്‍ 15 മുതല്‍ പ്രതിദിനം 5,000 രൂപ പിഴ നല്‍കണമെന്ന നിര്‍ദേശവും ഉള്‍പ്പെടുന്നു.

ബിബിസി സംപ്രേക്ഷണം ചെയ്ത ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടയില്‍ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ബിബിസിക്കെതിരെ ഫെമ നിയമലംഘനത്തിന് ഇഡി കേസ് എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *