Kerala News

വൈദ്യുതി മോഷണം അറിയിക്കുന്നവര്‍ക്ക് 50,000 രൂപ വരെ പാരിതോഷികം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41 കോടി പിഴ ചുമത്തി

തിരുവനന്തപുരം: വൈദ്യുതി മോഷണം കണ്ടെത്തലിന് നേതൃത്വം നല്‍കിയ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 41.14 കോടി രൂപയുടെ പിഴ കെ.എസ്.ഇ.ബി ഈടാക്കിയതായി റിപ്പോര്‍ട്ട്. 31,213 പരിശോധനകള്‍ നടത്തിയതില്‍ 288 വൈദ്യുതി മോഷണങ്ങളും 4252 ദുരുപയോഗ സംഭവങ്ങളും കണ്ടെത്തിയതായാണ് വിവരങ്ങള്‍. പിഴയടയ്ക്കാന്‍ വിസമ്മതിച്ച ഒരാളിന് എതിരായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 2025 ഏപ്രില്‍, മേയ് മാസങ്ങളിലായി നടത്തിയ 4149 പരിശോധനകളില്‍ 779 ദുരുപയോഗവും 30 മോഷണങ്ങളും കണ്ടെത്തി. ഈ Read More…

Kerala News

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ വിവാദം; എം.ജി. ശ്രീകുമാറിന് ₹25,000 പിഴ

കൊച്ചി: കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട് പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിന് ₹25,000 പിഴ ചുമത്തിയതായി മുളവുകാട് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത് രാജ് ആക്ടിന്റെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് പിഴ നോട്ടീസ് നൽകിയത്. കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദ സഞ്ചാരി മൊബൈൽ ഫോണിൽ പകർത്തി മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും Read More…

Kerala News

അനധികൃത മത്സ്യബന്ധനം: രണ്ട് വള്ളങ്ങള്‍ക്ക് പിഴ ചുമത്തി

തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോസ്റ്റല്‍ പോലീസ് സംയുക്ത സംഘം. അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സീമയുടെയും മുനക്കകടവ് കോസ്റ്റല്‍ എസ്എച്ച്ഒ ഫര്‍ഷാദിന്റേയും നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആഴക്കടലില്‍ നടത്തിയ പരിശോധനയിലാണ് തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളി സ്വദേശി കരീപ്പാടത്ത് വീട്ടില്‍ മനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സൂര്യദേവന്‍, ഏങ്ങണ്ടിയൂര്‍ സ്വദേശി പുതുവീട്ടില്‍ നസീറിന്റെ ക്യാരിയര്‍ തുടങ്ങിയ വള്ളങ്ങള്‍ പിടിച്ചെടുത്തത്. പന്ത്രണ്ട് Read More…

India News

ബിബിസിക്ക് 3.44 കോടി പിഴ; മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി അടക്കണമെന്ന് ഇഡി

ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടലംഘനത്തിന്റെ പേരിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (ബിബിസി) ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ടു. കൂടാതെ, ബിബിസി ഇന്ത്യയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ പിഴയും അടയ്ക്കണമെന്നാണ് ഇഡി നിര്‍ദേശം. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടം ലംഘിച്ചതിനാണ് ഈ നടപടിയെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. 2021 ഒക്ടോബര്‍ 15 മുതല്‍ പ്രതിദിനം 5,000 രൂപ പിഴ നല്‍കണമെന്ന നിര്‍ദേശവും ഉള്‍പ്പെടുന്നു. Read More…

Kerala News

റോഡ് ക്രോസ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ പിഴയേർപ്പെടുത്തണമെന്ന് കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: മൊബൈൽ ഫോണിൽ സംസാരിച്ച് റോഡ് മുറിച്ച് കടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇതിന് പൊലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭയിൽ ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. “കാൽനട യാത്രക്കാരിൽ പലരും മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടാണ് റോഡിൽ നടക്കുന്നത്. മൊബൈലില്‍ ശ്രദ്ധിക്കുന്ന സമയത്ത് വണ്ടി പോകുന്നത് അവര്‍ അറിയുന്നില്ല. തട്ടിക്കഴിയുമ്പോഴാണ് അറിയുക. റോഡ് ക്രോസ് ചെയ്യുന്നത് എങ്ങനെയാണെന്നുള്ള പാഠം ഇവര്‍ക്ക് അറിയാറില്ല. ഇരുവശവും നോക്കാതെ മൊബൈലില്‍ Read More…

Kerala News

അനധികൃത കൃത്രിമ പാര് നിര്‍മ്മാണ വസ്തുക്കളുമായി കര്‍ണ്ണാടക ബോട്ട് പിടിച്ചെടുത്ത് പിഴ ചുമത്തി

കടലിന്റെ അടിത്തട്ടിലെ ആവാസയിടങ്ങള്‍ കൃത്രിമ പാരുകളാല്‍ നശിപ്പിക്കപ്പെടുന്നതായി മത്സ്യ തൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ അഴിക്കോട് ഫിഷറീസ് മറൈന്‍ – എന്‍ഫോഴ്‌സ്‌മെന്റ് – മുനക്കകടവ് കോസ്റ്റല്‍ പോലീസും അടങ്ങിയ സംയുക്ത സംഘം അര്‍ദ്ധരാത്രി ആഴകടലിലും തീരക്കടലിലും നടത്തിയ എഎഫ്എഡി (ആര്‍ട്ടിഫിഷ്യല്‍ ഫിഷ് അഗ്രഗേറ്റിങ്ങ് ഡിവൈസ്) നൈറ്റ് ഓപ്പറേഷനില്‍ കര്‍ണ്ണാടക ഉടുപ്പി ജില്ലയില്‍ മാല്‍പ്പേ സ്വദേശി വനജയുടെ ഉടമസ്ഥതയിലുള്ള ബോട്ടും അനുബന്ധ സാധന സമാഗ്രികളും പിടിച്ചെടുത്തു. ആഴക്കടലില്‍ നിരവധിയിടങ്ങളില്‍ കൃത്രിമ പാര് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ സുഗമമായി Read More…

Kerala News

ട്രാഫിക് നിയമലംഘന പിഴയുടെ പേരിൽ വാട്സ്ആപ്പിൽ വരുന്ന ലിങ്കുകളിൽ മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ നിന്നും ജാഗ്രത പുലർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) മുന്നറിയിപ്പ് നൽകി. “echallan.parivahan.gov.in” പോർട്ടൽ വഴിയാണ് യഥാർത്ഥമായ നിയമലംഘന സന്ദേശങ്ങൾ ലഭിക്കുന്നത് എന്നും, അവ രജിസ്‌ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമായിരിക്കും സന്ദേശം അയക്കുന്നതെന്നും എംവിഡി വ്യക്തമാക്കി. മൊബൈലിൽ ലഭിക്കുന്ന ഇത്തരം വ്യാജ പേയ്മെന്റ് ലിങ്കുകൾ തുറക്കാതിരിക്കുകയും. സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കണമെന്നും’ അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.