Kerala News

ട്രാഫിക് നിയമലംഘന പിഴയുടെ പേരിൽ വാട്സ്ആപ്പിൽ വരുന്ന ലിങ്കുകളിൽ മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ നിന്നും ജാഗ്രത പുലർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) മുന്നറിയിപ്പ് നൽകി. “echallan.parivahan.gov.in” പോർട്ടൽ വഴിയാണ് യഥാർത്ഥമായ നിയമലംഘന സന്ദേശങ്ങൾ ലഭിക്കുന്നത് എന്നും, അവ രജിസ്‌ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമായിരിക്കും സന്ദേശം അയക്കുന്നതെന്നും എംവിഡി വ്യക്തമാക്കി.

മൊബൈലിൽ ലഭിക്കുന്ന ഇത്തരം വ്യാജ പേയ്മെന്റ് ലിങ്കുകൾ തുറക്കാതിരിക്കുകയും. സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കണമെന്നും’ അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *