പാലക്കാട്: വൈദ്യുതി കുടിശ്ശിക അരലക്ഷം രൂപ കടന്നതോടെ എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബന്ധം വിഛേദിച്ചതോടെ പാലക്കാട് ജില്ലയിലെ മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും നിലച്ചു. ഇതോടെ എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന ഓഫീസ് പ്രവര്‍ത്തനം ഇരുട്ടിലായി. വകുപ്പിന്റെ ആകെയുള്ള 5 ഇലക്ട്രോണിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാനാവാത്ത സ്ഥിതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനവും നിശ്ചലമായി. ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ 6 താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ കാമറകളുടെ നിരീക്ഷണ സംവിധാനവും Read More…
Tag: MVD
പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റിനല്‍കും; തട്ടിപ്പില്‍ വീഴരുത്; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: പെട്രോള്‍ / ഡീസല്‍ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റി നല്‍കുന്നത് സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നതില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം വ്യാജപ്രചാചരണങ്ങളില്‍ വാഹന ഉടമകള്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കണമെന്ന് എംവിഡി മുന്നറിയിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുള്ള വര്‍ക്ക് ഷോപ്പുകള്‍ക്കും സര്‍വീസ് സ്റ്റേഷനുകള്‍ക്കും മാത്രമേ വാഹനങ്ങളില്‍ റിട്രോ ഫിറ്റ്‌മെന്റിന് അനുമതിയുള്ളു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ ഇലക്ടിക് വാഹനങ്ങളാക്കി മാറ്റുന്നതിനുള്ള ഇലക്ട്രോ റിട്രോ ഫിറ്റ്‌മെന്റ് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും വ്യക്തിക്കോ ഏജന്‍സിക്കോ, Read More…
വിദ്യാര്‍ഥികളുമായി വിനോദയാത്ര; ആര്‍ടിഒയെ മുന്‍കൂട്ടി അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: സ്‌കൂളില്‍നിന്നോ കോളജില്‍നിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍. വിനോയാത്രയ്ക്ക് മുമ്പ് ഒരാഴ്ചമുമ്പെങ്കിലും വിവരം നല്‍കണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസ് പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും കാര്യങ്ങളെക്കുറിച്ച് വിവരിച്ച് കൊടുക്കുന്നതിനുമാണിത്. മുന്‍വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളുമായി വിനോദയാത്ര പോകുന്ന ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റോ അഗ്നിസുരക്ഷാ സംവിധാനമോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ അറിവുമില്ല. ഇത്തരം ബസുകളില്‍ അനധികൃതമായി സ്പീക്കറുകളും ലൈറ്റുകളും സ്ഥാപിച്ചിരുന്നു. Read More…
വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ ഇനി ആപ്പ് വഴി, എംവിഡി ലീഡ്സ് വിപുലീകരിക്കുന്നു, സ്‌കാന്‍ ചെയ്ത് യാത്ര
കൊച്ചി: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ ഓണ്‍ലൈനാക്കുന്നതിന് ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി എംവിഡി ലീഡ്സ് മൊബൈല്‍ ആപ്ലിക്കേഷനെ വിപൂലീകരിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ഒരുങ്ങുന്നത്. കണ്‍സെഷനെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയാണ് ലക്ഷ്യം. ലീഡ്സ് മൊബൈല്‍ ആപ്ലിക്കേഷന്റെ സേവനം വിപുലീകരിക്കുന്നതിന് അന്തിമ അംഗീകാരം നല്‍കുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി (എസ്ടിഎ) ഈ ആഴ്ച അവസാനം യോഗം Read More…
ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: ഇ-ചലാന്‍ റദ്ദാക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്. ചില സോഷ്യല്‍ മീഡിയ ചാനലുകളില്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും വസ്തുതാ വിരുദ്ധമാണിതെന്നും എംവിഡി അറിയിച്ചു. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളുടെ പേരില്‍ ഈ വകുപ്പിലെ വാഹനങ്ങള്‍ക്കെതിരെ പോലും പുറപ്പെടുവിച്ച ചലാനുകള്‍ വകുപ്പ് ഗൗരവമായി കാണുന്നു. ഒരിക്കല്‍ പുറപ്പെടുവിച്ച ചലാനുകള്‍ റദ്ദാക്കാന്‍ ബഹുമാനപ്പെട്ട കോടതികള്‍ക്ക് മാത്രമേ നിയമപരമായ അധികാരം ഉള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മാത്രം ഉദ്ദേശിച്ചാണ് ഈ വ്യാജവാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നതെന്നും Read More…
മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ
പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. മുൻകാലങ്ങളിലെ മൂന്ന് മാസത്തെ പരിശീലനത്തിൽ നിന്നും വ്യത്യസ്തമായി എട്ടു മാസത്തെ സമഗ്ര പരിശീലനമാണ് ഇപ്പോൾ നൽകുന്നത്. അഞ്ച് മാസത്തെ പോലീസ് പരിശീലനം ഉൾപ്പടെയുള്ളവ ഇൻസ്‌പെക്ടർമാരുടെ ജീവിതത്തിലെ ഏറ്റവും അച്ചടക്കമുള്ളതും ഉപകാരപ്രദവുമായ ഒന്നാണ്. തൈയ്ക്കാട് പോലിസ് ട്രെയിനിങ് കോളേജ് ഹാളിൽ നടന്ന മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ Read More…
ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം, പുതിയ സര്‍ക്കുലര്‍ ഇറക്കി മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നത് അടക്കമുള്ള നിബന്ധനകള്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പഴയ ഉത്തരവില്‍ ഭേദഗതി വരുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങി.ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി. ഡ്രൈവിങ് ടെസ്റ്റിന് ഡ്രൈവിങ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല., ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളില്‍ Read More…
തെളിവില്ലാതെ ഫോട്ടോയെടുത്ത് കേസ് എടുക്കരുത്: ഗതാഗത കമ്മീഷണറുടെ പുതിയ നിര്‍ദ്ദേശം വാഹന ഉടമകള്‍ക്ക് ആശ്വാസം
തിരുവനന്തപുരം: വാഹന നിയമലംഘനങ്ങളില്‍ വ്യക്തമായ തെളിവില്ലാതെ കേസെടുക്കാനാവില്ലെന്ന് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് ലൈസന്‍സ് ഇല്ല, പുക പരിശോധന നടത്താത്തത് തുടങ്ങിയ പേരുകളില്‍ അനധികൃതമായി കേസെടുക്കുന്നത് ഇനി പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത്തരം നടപടികള്‍ വകുപ്പിന്റെ പേരിന് ഭംഗം കുറയ്ക്കുന്നുവെന്നും, കൃത്യമായ തെളിവ് ഉണ്ടായാല്‍ മാത്രമേ കേസെടുക്കാവൂ എന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. കോണ്‍ട്രാക്ട് ഗ്യാരേജ് വാഹനങ്ങളുടെ ലഗേജ് ക്യാരിയറില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ നടപടിയെടുക്കാവൂ എന്നും, ടാക്‌സി വാഹനങ്ങളില്‍ ഇത്തരം നടപടികള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന Read More…
മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി അവസാനിക്കാന്‍ ഇനി നാലുദിവസം മാത്രം
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി അവസാനിക്കാന്‍ ഇനി നാലുദിവസം മാത്രം. പഴയ വാഹനത്തിന്മേല്‍ ഉള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെയുള്ള ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ’31/03/2020 ന് ശേഷം ടാക്‌സ് അടക്കാന്‍ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് Read More…
ഫയല്‍ നീക്കം വേഗത്തിലാക്കും; ഏകീകൃത കൗണ്ടര്‍ സംവിധാനം തുടങ്ങുമെന്ന് ഗണേഷ് കുമാര്‍
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിനായി ഏകീകൃത കൗണ്ടര്‍ സിസ്റ്റം ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. ഫയലുകള്‍ പൂള്‍ ചെയ്ത് നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും ഇനി മുതല്‍ ആര്‍ടിഒ പരിധി നോക്കാതെ അപേക്ഷകള്‍ തുല്യമായി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതിനാല്‍ ഒരു ജില്ലയില്‍ നല്‍കിയ അപേക്ഷ മറ്റൊരു ജില്ലയിലെ ഉദ്യോഗസ്ഥനാകും പരിശോധിക്കുക. പുതിയ സംവിധാനത്തോടെ വകുപ്പില്‍ അഴിമതി ഇല്ലാതാകുമെന്നും ഫയല്‍ നീക്കം വേഗത്തിലാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഫയലുകള്‍ തുല്യമായി വിതരണം ചെയ്തതോടെ ഉദ്യോഗസ്ഥരുടെ Read More…








