Education Kerala News

ഓട്ടോയില്‍ സ്‌കൂള്‍ കുട്ടികളെ അയക്കുന്നത് ഒഴിവാക്കി ബസില്‍ തന്നെ അയക്കണമെന്ന് എംവിഡി


സ്‌കൂള്‍ തുറന്നപ്പോഴേക്കും അപകടങ്ങളും തുടങ്ങുകയാണ്. രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എംവിഡി. കുട്ടികളെ സ്‌കൂള്‍ ബസില്‍ തന്നെ അയക്കണമെന്നാണ് എംവിഡി നിര്‍ദേശിച്ചിരിക്കുന്നത്. ഓട്ടോയില്‍ കുട്ടികളെ അയക്കരുതെന്നും പരിധിയില്‍ കൂടുതല്‍ കുട്ടികളെ ഓട്ടോയില്‍ കയറ്റരുതെന്നും എംവിഡി നിര്‍ദേശിച്ചു. കൂടുതല്‍ കുട്ടികളെ ഓട്ടോയില്‍ അയക്കുന്നത് വഴി അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. ഹമ്പ് ചാടിയപ്പോള്‍ ഓട്ടോറിക്ഷയില്‍ നിന്നും കുട്ടി പുറത്തേക്ക് തെറിച്ച് വീണ സംഭവത്തെ തുടര്‍ന്നാണ് എംവിഡിയുടെ പുതിയ അറിയിപ്പ്.

സ്വകാര്യ സ്‌കൂള്‍ വാഹനങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ നടത്താനും മോട്ടോര്‍ വാഹന വകുപ്പ് പദ്ധതിയിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *