India News Politics

സുരക്ഷാ ഭീഷണി വിലയിരുത്തി സിജെപി സ്ഥാപകനെ കരുതല്‍ തടങ്കിലാക്കും


കോക്രോച്ച് ജനത പാര്‍ട്ടി നേതാവായ അഭിജിത്ത് ദിപ്‌കേയെ കരുതല്‍ തടങ്കലിലാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു. സിജെപി സമരം നടത്തിയാല്‍ സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന് വിലയിരുത്തിയാണ് ഇങ്ങനെയൊരു നടപടി. അമേരിക്കയിലുള്ള ദിപ്‌കേ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയാലുടനെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം. ശനിയാഴ്ചയാണ് ദിപ്‌കേ ഇന്ത്യയിലേക്കെത്തുന്നത്.

ജൂൺ ആറ് മുതല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുകയാണ് അഭിജിത് ദിപ്‌കേ. ഇതിന് മുന്നോടിയായി ഡല്‍ഹി വിമാനത്താവളത്തില്‍ താന്‍ എത്തുമ്പോള്‍ അനുയായികളോട് അവിടെ എത്തിച്ചേരാന്‍ ദിപ്‌കേ ആഹ്വാനം ചെയ്തിരുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്നാണ് സിജെപിയുടെ നിലവിലെ ആവശ്യം.

എന്നാല്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് തനിക്കറിയാമെന്ന് അഭിജിത് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്ക് നിരവധി വധഭീഷണികള്‍ ഇതിനോടകം തന്നെ വന്നിട്ടുണ്ടെന്ന് അഭിജിത് പറഞ്ഞു. ആരോപണങ്ങളെ ഭയക്കാനില്ലെന്നും ദിപ്‌കേ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *