ജോധ്പൂർ: ജോധ്പൂരിലെ ഗാന്ധി ശാന്തി പ്രതിഷ്ഠാനിൽ കോക്രോച്ച് ജനത പാർട്ടി (CJP) സംഘടിപ്പിച്ച പരിപാടിക്കിടെ സംഘർഷം. സിജെപി പ്രവർത്തകനെ ഭാരതീയ ജനതാ യുവമോർച്ച (BJYM) പ്രവർത്തകൻ മർദിച്ചതായി ആരോപണമുയർന്നതിനെ തുടർന്നാണ് സിജെപി പ്രവർത്തകരും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (ABVP), BJYM അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഘർഷത്തിനിടെ സിജെപി പ്രവർത്തകൻ്റെ വസ്ത്രങ്ങൾ കീറിയതായും ദൃക്സാക്ഷികൾ ആരോപിച്ചു. അതേസമയം, ആക്രമണമോ മറ്റ് കുറ്റകൃത്യങ്ങളോ സംബന്ധിച്ച് ഔദ്യോഗിക പരാതിയോ വിവരമോ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. CJP സംഘടിപ്പിച്ച Read More…
Tag: abhijeet dipke
ജൂനിയർ എൻജിനീയർ റിക്രൂട്ട്മെൻ്റ് പരീക്ഷയിൽ അന്വേഷണം വേണം: കോക്രോച്ച് ജനത പാർട്ടി
ഛത്രപതി സംഭാജിനഗർ (മഹാരാഷ്ട്ര): മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (MMRDA) ജൂനിയർ എൻജിനീയർ നിയമന പരീക്ഷയിൽ അന്വേഷണം വേണമെന്ന് സി.ജെ.പി കൺവീനർ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. മറ്റ് പരീക്ഷകളിൽ വളരെ കുറഞ്ഞ മാർക്ക് നേടിയ ചില ഉദ്യോഗാർത്ഥികൾ എംഎംആർഡിഎ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതായി അഭിജീത് ദിപ്‌കെ ആരോപിച്ചു. പരീക്ഷാഫലത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയവരിൽ പലരും നാഗ്പൂർ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതിയവരാണെന്നും ദിപ്‌കെ ആരോപിച്ചു. ഛത്രപതി Read More…
സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരം 18-ാം ദിവസത്തിലേക്ക്; കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകാത്തത് ക്രൂരതയെന്ന് വിമർശനം
ന്യൂഡൽഹി: ലഡാക്കിലെ സാമൂഹിക പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരം ബുധനാഴ്ച 18-ാം ദിവസത്തിലേക്ക് കടന്നു. ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന സമരവേദി വിവിധ രാഷ്ട്രീയ പാർട്ടികളിലെ എംപിമാർ സന്ദർശിച്ച് പിന്തുണ അറിയിച്ചു. സോനം വാങ്ചുക്ക് നിലവിൽ 24 മണിക്കൂറും മെഡിക്കൽ നിരീക്ഷണത്തിലാണ്. ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം അദ്ദേഹത്തിൻ്റെ ആരോഗ്യനില വളരെ ദുർബലമാണെങ്കിലും, ഡോക്ടർമാർ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. ഇതിനിടെ, വാങ്ചുക്കുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് “ക്രൂരമായ സമീപനമാണെന്ന്” സിറ്റിസൺസ് Read More…
ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം; സമരം തുടരുമെന്ന് അഭിജീത് ദിപ്കെ
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വീഴ്ചകളുടെ പേരില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ഉറപ്പാക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും, അതുവരെ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ പരിപാടിക്ക് പിന്നാലെ ഛത്രപതി സംഭാജിനഗറില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദിപ്കെ. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ തൊഴിലില്ലായ്മയിലേക്ക് ശ്രദ്ധ തിരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. “ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് Read More…
സുരക്ഷാ ഭീഷണി വിലയിരുത്തി സിജെപി സ്ഥാപകനെ കരുതല്‍ തടങ്കിലാക്കും
കോക്രോച്ച് ജനത പാര്‍ട്ടി നേതാവായ അഭിജിത്ത് ദിപ്‌കേയെ കരുതല്‍ തടങ്കലിലാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു. സിജെപി സമരം നടത്തിയാല്‍ സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന് വിലയിരുത്തിയാണ് ഇങ്ങനെയൊരു നടപടി. അമേരിക്കയിലുള്ള ദിപ്‌കേ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയാലുടനെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം. ശനിയാഴ്ചയാണ് ദിപ്‌കേ ഇന്ത്യയിലേക്കെത്തുന്നത്. ജൂൺ ആറ് മുതല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുകയാണ് അഭിജിത് ദിപ്‌കേ. ഇതിന് മുന്നോടിയായി ഡല്‍ഹി വിമാനത്താവളത്തില്‍ താന്‍ എത്തുമ്പോള്‍ അനുയായികളോട് അവിടെ എത്തിച്ചേരാന്‍ ദിപ്‌കേ ആഹ്വാനം ചെയ്തിരുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര Read More…





