ജോധ്പൂർ: ജോധ്പൂരിലെ ഗാന്ധി ശാന്തി പ്രതിഷ്ഠാനിൽ കോക്രോച്ച് ജനത പാർട്ടി (CJP) സംഘടിപ്പിച്ച പരിപാടിക്കിടെ സംഘർഷം. സിജെപി പ്രവർത്തകനെ ഭാരതീയ ജനതാ യുവമോർച്ച (BJYM) പ്രവർത്തകൻ മർദിച്ചതായി ആരോപണമുയർന്നതിനെ തുടർന്നാണ് സിജെപി പ്രവർത്തകരും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (ABVP), BJYM അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഘർഷത്തിനിടെ സിജെപി പ്രവർത്തകൻ്റെ വസ്ത്രങ്ങൾ കീറിയതായും ദൃക്സാക്ഷികൾ ആരോപിച്ചു.
അതേസമയം, ആക്രമണമോ മറ്റ് കുറ്റകൃത്യങ്ങളോ സംബന്ധിച്ച് ഔദ്യോഗിക പരാതിയോ വിവരമോ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. CJP സംഘടിപ്പിച്ച ‘വിദ്യാഭ്യാസം സംരക്ഷിക്കൂ, രാജ്യം സംരക്ഷിക്കൂ’ എന്ന സംവാദ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.





