അഖിലഭാരതീയഗ്രാഹക് പഞ്ചായത്ത് പുരസ്കാരം, സംഘടനയുടെ സുവർണ്ണജൂബിലി ആഘോഷച്ചടങ്ങിൽ വെച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സമർപ്പിച്ചു. എറണാകളം ബി.ടി.എച്ച് ഹാളിൽ നടന്ന ചടങ്ങിലാണ് ദേശീയ അദ്ധ്യക്ഷൻ നാരായണൻ ഭായ് ഷാ, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്കാരം നൽകി ആദരിച്ചത്.ഉപഭോക്തൃ മേഖലയിലും ജീവകാരുണ്യരംഗത്തും ചെയ്തുവരുന്ന പ്രവർത്തനങ്ങളെ മാനിച്ചാണ് ബെന്നി വക്കീലിനെ ആദരിക്കുകയുണ്ടായത്. ഉപഭോക്തൃരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ബെന്നി വക്കീൽ നടത്തിയ കേസുകൾ, റെക്കോഡിലെത്തി നില്ക്കുന്നു. ഉപഭോക്തൃസംബന്ധമായി നിരവധി പഠന ക്ലാസ്സുകൾ,സംവാദങ്ങൾ, ടി വി അഭിമുഖങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തിവരുന്നു. ജീവകാരുണ്യരംഗത്തും ബെന്നിവക്കീൽ സജീവമായി പ്രവർത്തിച്ചുവരുന്നു.കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെയാണ്, ബെന്നിവക്കീൽ രോഗിയായതും വൃക്ക മാറ്റിവെച്ചതും തുടർപ്രവർത്തനങ്ങളും എന്നത് ശ്രദ്ധേയമാണ്. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. എ.ബി.ജി.പി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.ഷിബു കുമാർ, ദേശീയ ജോയൻ്റ് സെക്രട്ടറി ജയന്ത് കത്രിയ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ പത്മജ.എസ്.മേനോൻ, അഡ്വ.പ്രകാശ് പാലാട്ട്, സുനിൽ പൊഞ്ഞാടൻ എന്നിവർ പ്രസംഗിച്ചു.
Related Articles
രണ്ടേമുക്കാൽ വർഷംകൊണ്ട് 15,000 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിലാക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്ന് രണ്ടേമുക്കാൽ വർഷം ആകുമ്പോഴേക്കും 15,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൈലക്കര – പൂഴനാട് – മണ്ഡപത്തിൻകടവ് – മണക്കാല – പേരേക്കോണം റിങ് റോഡ്, മണ്ഡപത്തിൻകടവ് – ഒറ്റശേഖരമംഗലം റോഡ് എന്നിവയുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷംകൊണ്ട് 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ രണ്ടേമുക്കാൽ വർഷം Read More…
അന്തിമഹാളൻ കാവ് വേല വെടിക്കെട്ട് മുടക്കിയതിന് സിപിഎം മറുപടി പറയണം – ശ്രീ കെ സുരേന്ദ്രൻ
ചേലക്കര: ശ്രി അന്തിമഹാകാളൻ കാവ് വേല വെടിക്കെട്ട് മുടങ്ങിയത് സംബന്ധിച്ച് K രാധാകൃഷ്ണൻ മൗനം വെടിഞ്ഞ് പ്രതികരിക്കാൻ തയ്യാറുണ്ടോയെന്ന് K സുരേന്ദ്രൻ2023 – 2024 വർഷങ്ങളിൽ ചരിത്ര പ്രസിദ്ധമായ ശ്രീ അന്തിമഹാകാളൻ കാവ് വേല വെടിക്കെട്ട് മുടങ്ങിയതിൻ്റെ ഉത്തരവാദിത്വം CPIM നും K രാധാകൃഷ്ണനുമാണെന്ന് K സുരേന്ദ്രൻ പറഞ്ഞു . ഇതയും വിശാലമായ പാടശേഖരത്തിൽ സുരക്ഷ ഒരുക്കാൻ പോലിസിന് കഴിയില്ലെന്ന് പോലീസ് പറയുന്നുണ്ടെങ്കിൽ ഇതിൽ CPIM ൻ്റെ രാഷ്ട്രീയ ഇടപെടൽ വ്യക്തമാണെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് എങ്ങിനെ Read More…
തൃശൂരില്‍ എടിഎം കവര്‍ച്ച: സംഘത്തെ തമിഴ്നാട്ടില്‍ പിടികൂടി, ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു
തൃശൂരിലെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് 65 ലക്ഷം രൂപ കവര്‍ന്ന ഹരിയാന സ്വദേശികളുടെ സംഘം തമിഴ്നാട്ടില്‍ പിടിയില്‍. നാമക്കല്ലിൽ വച്ചാണ് സംഘം പിടിയിലായത്. തമിഴ്നാട് പൊലീസ് നടത്തിയ പരിശോധനയില്‍ 65 ലക്ഷം രൂപയും മോഷണം നടത്തിയ കാറും തിരിച്ചുപിടിച്ചു. എടിഎം കൊള്ള സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. കറുത്ത പെയിന്റ് ഉപയോഗിച്ച് സിസിടിവി കാമറകള്‍ നശിപ്പിച്ച ശേഷമാണ് കൊള്ളസംഘം എടിഎമ്മുകള്‍ തകര്‍ത്തത്. ആവശ്യമായ പരിശോധനകള്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.