Kerala News Politics

അന്തിമഹാളൻ കാവ് വേല വെടിക്കെട്ട് മുടക്കിയതിന് സിപിഎം മറുപടി പറയണം – ശ്രീ കെ സുരേന്ദ്രൻ

ചേലക്കര: ശ്രി അന്തിമഹാകാളൻ കാവ് വേല വെടിക്കെട്ട് മുടങ്ങിയത് സംബന്ധിച്ച് K രാധാകൃഷ്ണൻ മൗനം വെടിഞ്ഞ് പ്രതികരിക്കാൻ തയ്യാറുണ്ടോയെന്ന് K സുരേന്ദ്രൻ2023 – 2024 വർഷങ്ങളിൽ ചരിത്ര പ്രസിദ്ധമായ ശ്രീ അന്തിമഹാകാളൻ കാവ് വേല വെടിക്കെട്ട് മുടങ്ങിയതിൻ്റെ ഉത്തരവാദിത്വം CPIM നും K രാധാകൃഷ്ണനുമാണെന്ന് K സുരേന്ദ്രൻ പറഞ്ഞു . ഇതയും വിശാലമായ പാടശേഖരത്തിൽ സുരക്ഷ ഒരുക്കാൻ പോലിസിന് കഴിയില്ലെന്ന് പോലീസ് പറയുന്നുണ്ടെങ്കിൽ ഇതിൽ CPIM ൻ്റെ രാഷ്ട്രീയ ഇടപെടൽ വ്യക്തമാണെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് എങ്ങിനെ ഉൽസവങ്ങളെയും അത് വഴി സംസ്ക്കാരത്തെയും നശിപ്പിക്കാമെന്ന CPIMൻ്റെ രഹസ്യ അജണ്ടയാണ് അന്തിമഹാകാളൻ കാവിൽ പ്രവർത്തിച്ചത്. ന്യായികരിക്കാൻ യാതൊരു മാർഗവുമില്ലാത്തതു കൊണ്ടാണ് K രാധാകൃഷ്ണൻ മൗനം പാലിക്കുന്നതെന്നും, ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്ന മണ്ഡലത്തിൻ്റെ സ്വന്തം MLA കുടിയായിരുന്ന K രാധാകൃഷ്ണൻ മൊബൈൽ ഓഫ് ചെയ്ത്മണ്ഡലത്തിൽ നിന്നും മാറി നിന്നത് എങ്ങിനെയാണ് CPIM വിശദീകരിക്കുകയെന്നും അദ്ദേഹം ചോദിച്ചുഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇനി BJP അനുവദിക്കില്ലെന്നും വരും വർഷങ്ങളിൽ ഉൽസവ കമ്മറ്റികളോടും ഭക്തജനങ്ങളോടും കൂടെ ചടങ്ങുകൾ മുടങ്ങാതിരിക്കാനുള്ള ഏത് പ്രവർത്തനങ്ങൾക്കും BJP മുൻപിൽ ഉണ്ടാകുമെന്നും അദ്ദേഹം അന്തിമഹാകാളൻ കാവിൽ വെച്ച് മാധ്യമങ്ങളോടു പറഞ്ഞു.ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, ഐ.എൻ രാജേഷ്, പി.കെ ബാബു, രാജേഷ് നമ്പ്യായത്ത് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *