Business Economy India International News

ഇന്ധനവില വർധിപ്പിച്ചില്ല; പൊതുമേഖല എണ്ണക്കമ്പനികൾക്ക് വൻ നഷ്ടം

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയർന്നിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി വില വർധിപ്പിക്കാത്തതിനെ തുടർന്ന് പൊതുമേഖല എണ്ണക്കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്.

ദിവസേന ₹700 കോടി മുതൽ ₹1,000 കോടി വരെയും മാസത്തിൽ ഏകദേശം ₹30,000 കോടി വരെയും നഷ്ടമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് അധികഭാരം വരാതിരിക്കാനാണ് കമ്പനികൾ വില വർധന ഒഴിവാക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയുടെ ക്രൂഡ് ഓയിൽ, എൽപിജി, പ്രകൃതി വാതക ഇറക്കുമതികൾക്ക് തിരിച്ചടി നേരിട്ടെങ്കിലും കഴിഞ്ഞ 10 ആഴ്ചയായി രാജ്യത്ത് ഇന്ധന ക്ഷാമമോ റേഷനിംഗോ ഇല്ലാതെ വിതരണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ജപ്പാൻ, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ധനവില ഉയർത്തിയ സാഹചര്യത്തിലും ഇന്ത്യയിൽ വില ഇപ്പോഴും പഴയ നിരക്കിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *