ജക്കാർത്തയിലെ ചരിത്രസംഭവമായി മാറിയൊരു നിമിഷം, ഇസ്തിഖ്ലാൽ മോസ്കും പരിശുദ്ധ കത്തീഡ്രലും തമ്മിലുള്ള സൗഹൃദ ടണലിൽ നിന്ന് മാർപാപ്പയും ഇമാം നസറുദ്ദീൻ ഉമറും മറ്റ് മതനേതാക്കളെ സ്വീകരിച്ചു. “വെളിച്ചത്തിലേക്കുള്ള തുരങ്കം” എന്നുപറഞ്ഞ മാർപാപ്പ, ആഗോള സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ആഹ്വാനം ചെയ്തു. ഇസ്ലാം, ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധമതങ്ങൾ ഉൾപ്പെടെ 6 മതങ്ങളുടെ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം സമാധാനത്തിന്റെ ശുഭ സന്ദേശം പകർന്നു.
Related Articles
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. സെപ്റ്റംബർ 10 ന് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.
ശബരിമല തീർത്ഥാടനം നിയന്ത്രണങ്ങൾ കടുപ്പിച്ചു, ഫോട്ടോയും ആധാറും നിർബന്ധം
ശബരിമല: വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന തീർത്ഥാടകർക്കായി ഇപ്പോൾ കർശന നിയന്ത്രണങ്ങളോടെയുള്ള സ്പോട്ട് ബുക്കിംഗിന് ധാരണയായിരിക്കുകയാണ്. ദേവസ്വം ബോർഡും പൊലീസും ചേർന്നാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. മുന്‍പ് സ്പോട്ട് ബുക്കിങ്ങിനായി ഇടത്താവളങ്ങള്‍ ഉള്‍പ്പടെ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. ഫോട്ടോയും തിരിച്ചറിയൽ രേഖയായി ആധാറും നിർബന്ധമാക്കുന്നതിലൂടെ ദർശനത്തിന് പാസ് ലഭ്യമാക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, എഡിജിപി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, ഈ പരിഷ്കാരങ്ങൾ അന്തിമമായി നടപ്പാക്കാനുള്ള Read More…
ശബരിമലയില്‍ ഭക്തജന തിരക്ക്; 18 മണിക്കൂര്‍ ദര്‍ശനത്തിന് അനുമതി
നട തുറന്ന് ആദ്യദിനം 70,000 പേര് ദര്‍ശനത്തിന് ബുക്ക് ചെയ്തു ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന്റെ ആരംഭവുമായി ശബരിമല ക്ഷേത്ര നട തുറന്നപ്പോള്‍ ഭക്തജനങ്ങളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. ആദ്യദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ശാന്തി അരുണ്‍ നമ്പൂതിരി ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറന്നുകൊണ്ടാണ് ദര്‍ശനത്തിന് തുടക്കം കുറിച്ചത്. ഇന്ന് 70,000 പേര് ഓണ്‍ലൈനിലൂടെ ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. ഭക്തജനങ്ങളുടെ തിരക്കിനെ Read More…