Kerala News

ഒടുവില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കസ്റ്റഡിയിൽ; ജാമ്യാപേക്ഷ തള്ളിയതോടെ ചോദ്യംചെയ്യല്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഒടുവില്‍ കസ്റ്റഡിയിൽ. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയത്.

പോലീസ് ദിവ്യയെ കണ്ണൂരില്‍ നിന്നു പിടികൂടിയതായി അറിയിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്യുകയാണെന്നും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും അറിയിച്ചു.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍, ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിട്ടുണ്ട്. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ, പ്രോസിക്യൂഷന്‍ മുന്നോട്ട് വെച്ച വാദങ്ങള്‍ ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *