എംകെ സാനു മാഷിന്റെ നിര്യാണം മലയാളത്തിന്റെ തീരാനഷ്ടമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഹാനായ സാഹിത്യ വിമർശകനെയാണ് കേരളത്തിന് നഷ്ടമായത്. ശ്രീനാരായണ ദർശനങ്ങളിൽ അഗാധമായ പാണ്ഡിത്യം അദ്ദേഹം പുലർത്തി. എറണാകുളം മണ്ഡലത്തിലെ ജനപ്രതിനിധി എന്നനിലയിലും രാഷ്ട്രീയത്തിനു അതീതമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ബിജെപിയുമായി നല്ല ബന്ധം പുലർത്തിയ സാഹിത്യകാരനായിരുന്നു സാനു മാഷ്. കൊച്ചിയിൽ നടന്ന പ്രധാനമന്ത്രിയുടെ യുവം പരിപാടിയിലും മാഷ് പങ്കെടുത്തിരുന്നു. മാഷിന്റെ നിര്യാണത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ സുരേന്ദ്രൻ അറിയിച്ചു.





