Kerala News Politics

കേരള തെരഞ്ഞെടുപ്പ്: പാലക്കാടെത്തി പ്രധാനമന്ത്രി

ഡീല്‍ ആരോപണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതുവരെയായി മാറി മാറി വന്ന യുഡിഎഫും എല്‍ഡിഎഫും കേരള ജനതയെ കൊള്ളയടിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നത് ബിജെപി കോണ്‍ഗ്രസിനൊപ്പമാണ് എന്ന്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ പറയുന്നു കമ്മ്യൂണിസ്റ്റുകാരുടെ കൂടെയാണ് ബിജെപി എന്ന്. ഇതില്‍ നിന്നും ഒരു കാര്യ മനസിലാക്കാം. ബിജെപി ഒരു ടീമായി മാറിയിരിക്കുന്നു. ഇരുമുന്നണികോളും ബിജെപിയെ ഭയക്കുന്നത് കൊണ്ടാണ് ഇങ്ങനെ നടക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ മുന്‍ സര്‍ക്കാരുടെ ചെയ്തികളെ കുറിച്ച് അന്വേഷണം ഉണ്ടാകും. ബിജെപി എന്‍ഡിഎ നയിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തുമെന്നും മോദി പറഞ്ഞു.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി ഇന്ന് കേരളത്തിലെത്തിയത്. മേഴ്‌സി കോളേജ് ഹെലിപാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി കോട്ടമൈതാനത്തേക്ക് റോഡ് ഷോ നടത്തുകയും ചെയ്തു. വൈകീട്ട് നാല് മണിയോടെ തൃശൂരിലെ പരിപാടിക്കായി നരേന്ദ്രമോദി ഹെലികോപ്റ്ററില്‍ തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *