
മാനന്തവാടി:മാനന്തവാടി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് സഹമന്ത്രി ദുർഗ്ഗാ ദാസ് ഉയികെ കേരളത്തിലെത്തും. ഏപ്രിൽ 3ന് രാവിലെ മാനന്തവാടിയിലാണ് മന്ത്രി എത്തുക. ഇതിനുശേഷം വയനാട്ടിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട സാമൂഹ്യ സാംസ്കാരിക രംഗത്തെ ഗോത്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഗോത്ര ജനതയുടെ ജീവിത സാഹചര്യവും വികസനകാര്യങ്ങളും അടക്കം ചർച്ച ചെയ്യും. രണ്ട് പട്ടികവർഗ്ഗ വകുപ്പ് മന്ത്രിമാർ ഭരിച്ച മണ്ഡലത്തിൽ ആദിവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ പാർപ്പിടം, ഭൂമി, കുടിവെള്ളം, ആരോഗ്യം എന്നീ പ്രശ്നങ്ങൾ അടക്കം ചർച്ച ചെയ്യപ്പെടും. ഇതിനുശേഷം മാനന്തവാടിയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.




