മാനന്തവാടി: വയനാട്ടിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകുന്നതിൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് സഹമന്ത്രി ദുർഗ്ഗാദാസ് ഉയ്‌ഗേ. മാനന്തവാടിയിൽ എൻഡിഎ സ്ഥാനാർത്ഥി ശ്യാം രാജിൻ്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ 7134 കോടി രൂപ അനുവദിച്ചിട്ടും കോഴിക്കോട്- കുറ്റ്യാടി- മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി സംസ്ഥാന സർക്കാരും മണ്ഡലം എംഎൽഎയും അട്ടിമറിച്ചു എന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. സംസ്ഥാന സർക്കാരിൻ്റെയും മണ്ഡലം എംഎൽഎയുടെയും ഉദാസീനത കാരണം പദ്ധതി സ്തംഭിച്ചിരിക്കുകയാണെന്നും കേന്ദ്ര മന്ത്രി വിമർശിച്ചു. മാനന്തവാടി Read More…
Tag: durga das uikey
കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് സഹമന്ത്രി ദുർഗ്ഗ ദാസ് ഉയികെ മാനന്തവാടിയിലെത്തും
മാനന്തവാടി:മാനന്തവാടി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് സഹമന്ത്രി ദുർഗ്ഗാ ദാസ് ഉയികെ കേരളത്തിലെത്തും. ഏപ്രിൽ 3ന് രാവിലെ മാനന്തവാടിയിലാണ് മന്ത്രി എത്തുക. ഇതിനുശേഷം വയനാട്ടിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട സാമൂഹ്യ സാംസ്കാരിക രംഗത്തെ ഗോത്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഗോത്ര ജനതയുടെ ജീവിത സാഹചര്യവും വികസനകാര്യങ്ങളും അടക്കം ചർച്ച ചെയ്യും. രണ്ട് പട്ടികവർഗ്ഗ വകുപ്പ് മന്ത്രിമാർ ഭരിച്ച മണ്ഡലത്തിൽ ആദിവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ പാർപ്പിടം, ഭൂമി, Read More…


