Kerala News

മുകേഷ് പുറത്ത്; ബി. ഉണ്ണികൃഷ്ണന്‍ അടക്കം സിനിമാ നയ രൂപീകരണ സമിതിയില്‍

തിരുവനന്തപുരം: സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കി. പീഡനക്കേസില്‍ പ്രതിയായ മുകേഷിനെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന രാഷ്ട്രീയ-സാമൂഹ്യ ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ ഈ നടപടി കൈകൊണ്ടത്. സമിതിയുടെ ചെയര്‍മാനായി സംവിധായകന്‍ ഷാജി എന്‍ കരുണിനെ നിയമിച്ച്, പുതിയ മുഖങ്ങളായ ബി. ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരെ ഉള്‍പ്പെടുത്തി.

പ്രതിപക്ഷം മുകേഷിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നപ്പോള്‍, സംവിധായകര്‍ ആഷിഖ് അബു, വിനയന്‍ എന്നിവര് ബി. ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. ഇതുവരെ മുകേഷിനെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *