തൃശൂർ: രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ബജറ്റ് ജില്ലയ്ക്കും സംസ്ഥാനത്തിനും ഏറെ ഗുണകരമാകുമെന്ന് ബിജെപി ജില്ല പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. കാർഷിക മേഖലക്ക് മുന്തിയ പരിഗണന നൽകാനുള്ള തീരുമാനം ജില്ലക്ക് ഗുണകരമാകും. അമൃത് പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ സ്റ്റേഷൻ ഉൾപ്പെടെ ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളെല്ലാം ആധുനികവത്കരിക്കപ്പെടുകയാണ്. ആശാവർക്കർ അങ്കണവാടി ജീവനക്കാരെ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് ആയിരങ്ങൾക്ക് ഗുണകരമാകും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രഖ്യാപനമാകുമെന്ന് ആക്ഷേപമുന്നയിച്ചവർക്കുള്ള മറുപടി കൂടിയാണ് നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്. പാവപ്പെട്ടവർക്ക് വീട്, ചികിത്സ, തൊഴിൽ എന്നിവ ഉറപ്പാക്കുന്നതാണ് വികസിത ഭാരതം ലക്ഷ്യമിടുന്ന ബജറ്റ്.
Related Articles
വന്യജീവി ആക്രമണം: പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി പി. രാജീവ്
ജനവാസ മേഖലയിൽ വന്യജീവിസംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ഉടൻ തുടർനടപടി സ്വീകരിക്കും. നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കും. സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. കളക്ടറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പോലീസിന്റെ നടപടിക്രമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ല. കാര്യങ്ങൾ പക്വമായി കൈകാര്യം ചെയ്യണം. വന്യജീവി അക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിപുലമായ യോഗങ്ങൾ ചേരുന്നുണ്ട്. Read More…
കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ തിരമാലകൾക്കും സാധ്യത: ജാഗ്രത നിർദേശം
റെഡ് അലർട്ട്: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് ഇന്ന് (16/10/2024) രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും Read More…
ഹോളി ഫാമിലി കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആർത്തവ ശുചിത്വ, മെൻസ്ട്രൽ കപ്പ് ബോധവത്കരണവും നടത്തി.
ചെമ്പുക്കാവ് : ഹോളി ഫാമിലി കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിൻ്റെയും, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണം ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും, സാമ്പത്തിക ചിലവ് ചുരുക്കന്നതിനും ഊന്നൽ നൽകി പിരീഡ് ഫ്രണ്ട്ലി ലോകത്തിനായി ആർത്തവ ശുചിത്വ, മെൻസ്ട്രൽ കപ്പ് ബോധവത്കരണവും നടത്തി. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. നിജി ജസ്റ്റിൻ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പാൾ റവ. സിസ്റ്റർ പാവന റോസ്, കരുണം ട്രസ്റ്റ് ചെയർമാൻ ജെൻസൻ ജോസ് Read More…