ചെമ്പുക്കാവ് : ഹോളി ഫാമിലി കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിൻ്റെയും, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണം ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും, സാമ്പത്തിക ചിലവ് ചുരുക്കന്നതിനും ഊന്നൽ നൽകി പിരീഡ് ഫ്രണ്ട്ലി ലോകത്തിനായി ആർത്തവ ശുചിത്വ, മെൻസ്ട്രൽ കപ്പ് ബോധവത്കരണവും നടത്തി.
പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. നിജി ജസ്റ്റിൻ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പാൾ റവ. സിസ്റ്റർ പാവന റോസ്, കരുണം ട്രസ്റ്റ് ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി, എൻ.നന്ദകുമാർ, പോഗ്രാം ഓഫീസർ സെസ്സി ജോൺ, ലാമിയ എൽസ ഔസേഫ്, ഷാനുപ്രിയ കെ.എസ്, നേഹ പയസ് എന്നിവർ പ്രസംഗിച്ചു.





