Economy Kerala News

സ്വർണവില സർവകാല റെക്കോഡിൽ; പവന് 680 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിൽ, പവന് 680 രൂപ കൂടി. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വില ₹60,760 രൂപയാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ₹7,595 ആണ്, ഗ്രാമിന് ₹85 വർദ്ധിച്ചു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വർണവില, നേരത്തെ ചെറിയ ഇടിവ് കണ്ടിരുന്നുവെങ്കിലും ₹60,000ന്റെ മുകളിലാണ് നിലനിൽക്കുന്നത്.

കഴിഞ്ഞയാഴ്ച ആദ്യമായി പവൻ വില ₹60,000 കടന്നിരുന്നു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വർണവിലയെ ബാധിക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *