ന്യൂഡൽഹി: പ്രശസ്ത പാണ്ഡവാനി ഗായിക തീജൻ ബായിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ഛത്തീസ്ഗഡിൻ്റെ പാരമ്പര്യ പാണ്ഡവനി കലാരൂപത്തിന് തൻ്റെ അതുല്യമായ അവതരണങ്ങളിലൂടെ ആഗോളതലത്തിൽ പ്രത്യേക അംഗീകാരം നേടിക്കൊടുത്ത കലാകാരിയായിരുന്നു തീജൻ ബായിയെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സിൽ (X) പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യയുടെ സമ്പന്നമായ നാടോടി കലാപാരമ്പര്യം സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും തീജൻ ബായി നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. തീജൻ ബായിയുടെ കുടുംബാംഗങ്ങളുടെയും കലാസ്നേഹികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.





