Education India News

അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് അഞ്ച് സ്വർണം; വിദ്യാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊളംബിയയിലെ ബുക്കാറമംഗയിൽ നടന്ന 56-ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡ് (IPhO) 2026 മത്സരത്തിൽ അഞ്ച് സ്വർണമെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

കനിഷ്ക് ജെയിൻ, റിദ്ധേഷ് അനന്ത് ബെൻഡാലെ, റിഷിത് ഗാർഗ്, ശ്രേഷ്ഠ് സുരയ്യ, സ്വരിത് ജോഷി എന്നിവരാണ് ഇന്ത്യയ്ക്കായി സ്വർണമെഡലുകൾ നേടിയത്.

രാജ്യത്തിൻ്റെ യുവശക്തിയുടെ അളവറ്റ കഴിവിൻ്റെയും ശാസ്ത്ര-ഗവേഷണ മേഖലയോടുള്ള അവരുടെ അഭിനിവേശത്തിൻ്റെയും തെളിവാണ് ഈ നേട്ടമെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സിലെ (X) കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ ഒരു ദശാബ്ദമായി അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൻ്റെ വിവിധ പതിപ്പുകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *