നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ വിധി പറയുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്ന് മറുപടി നല്‍കി ചെന്താമര. ഇതിനുപുറമെ കോടതിയില്‍ വെച്ച് വെല്ലുവിളിയും നടത്തി ചെന്താമര. വേണ്ടി വന്നാല്‍ മറ്റുള്ളവരേയും താന്‍ കൊല്ലുമെന്നാണ് ചെന്താമര പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറു ചെകിടും കാണിച്ചു കൊടുക്കാന്‍ ഗാന്ധിജിയല്ല താനെന്നും ചെന്താമര പറഞ്ഞു. എന്ത് വിധിയും എഴുതിക്കോളാനാണ് ജഡ്ജിയോട് ചെന്താമര ആവശ്യപ്പെട്ടത്.
ജൂലൈ 15ന് കേസില്‍ ശിക്ഷ വിധിക്കും. പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനേയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറയാനിരിക്കുന്നത്.





