നട തുറന്ന് ആദ്യദിനം 70,000 പേര്‍ ദര്‍ശനത്തിന് ബുക്ക് ചെയ്തു
ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന്റെ ആരംഭവുമായി ശബരിമല ക്ഷേത്ര നട തുറന്നപ്പോള് ഭക്തജനങ്ങളുടെ വന് തിരക്ക് അനുഭവപ്പെട്ടു. ആദ്യദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില് പുതുതായി ചുമതലയേറ്റ മേല്‍ശാന്തി അരുണ് നമ്പൂതിരി ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറന്നുകൊണ്ടാണ് ദര്‍ശനത്തിന് തുടക്കം കുറിച്ചത്.
ഇന്ന് 70,000 പേര്‍ ഓണ്‍ലൈനിലൂടെ ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. ഭക്തജനങ്ങളുടെ തിരക്കിനെ കണക്കിലെടുത്ത് ഇന്ന് മുതല് 18 മണിക്കൂര്‍ ദര്‍ശനം അനുവദിക്കുമെന്നാണ് അറിയിപ്പ്.
അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടര്‍ന്ന് വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും. ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ പമ്പയിലും സന്നിധാനത്തും കൂടുതല് പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്.