ഗുരുവായൂരിൽ ഭക്തർക്ക് സുഖ ക്ഷേത്രദർശനത്തിനായുള്ള വെർച്വൽ ക്യൂ വഴിയുള്ള ദർശനം ഇന്ന് രാവിലെ തുടങ്ങി. രാവിലെ ഏഴു മുതൽ എട്ടുവരെയുള്ള ആദ്യ ഘട്ടത്തിൽ നിരവധി ഭക്തർ വെർച്വൽ ക്യൂ ദർശനം വഴി ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യം നേടി. രാവിലെ ആറരയോടെ ക്ഷേത്രം കിഴക്കേ നടയിൽ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് വെർച്വൽ ക്യൂ ദർശനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇടവിട്ട് പെയ്ത Read More…
Tag: virtual queue
ഗുരുവായൂർ ക്ഷേത്രം വെർച്വൽ ക്യൂ ദർശനം നാളെ മുതൽ
ഗുരുവായൂരിൽ ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിനായി ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ ദർശന സൗകര്യം നാളെ ( ഓഗസ്റ്റ് 4, ചൊവ്വ ) നിലവിൽ വരും. വെർച്വൽ ക്യൂ ദർശനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ ആറരയ്ക്ക് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് നിർവ്വഹിക്കും. ക്ഷേത്രം കിഴക്കേ നടയിലാണ് ചടങ്ങ്. ആദ്യഘട്ടമെന്ന നിലയിൽ മണിക്കൂറിൽ മൂന്നുറു ഭക്തർക്ക് ഓൺലൈൻ വഴി ദർശനം സാധ്യമാകും. പരീക്ഷണടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 മുതൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ദർശനം. ദിവസവും എട്ടു മണിക്കൂർ വെർച്വൽ Read More…
ഹൈക്കോടതി നിർദേശം; വെർച്വൽ ക്യൂ വഴി ദർശനം ഒരുക്കി ഗുരുവായൂർ ക്ഷേത്രം
ഹൈക്കോടതി നിർദേശത്തെ തുടർന്ന് ദേവസ്വത്തിൻ്റെ പുതിയ തീരുമാനം: ഓഗസ്റ്റ് 4 മുതൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രം സംവിധാനം; ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് സമയബന്ധിത പ്രവേശനം, ഒരു സ്ലോട്ടിൽ ആറുപേർ വരെ രജിസ്റ്റർ ചെയ്യാം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കൂടുതൽ സുഗമവും ക്രമബദ്ധവുമായ ദർശനസൗകര്യം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ആഴ്ചയിൽ രണ്ട് ദിവസം വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ഭക്തർക്ക് ദർശനത്തിനായി അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ക്ഷേത്രത്തിലെ ദർശന സംവിധാനം ഗണ്യമായി Read More…
ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം
കൊച്ചി: ശബരിമല ദേവസ്വം ഭണ്ഡാരം കാണാനായി ഐജി കയറിയതില്‍ ഹൈക്കോടതിയുടെ താക്കീത്. ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ഭണ്ഡാരം കാണാനായി ഐജി കയറിയതിനെതിരെ സ്‌പെഷല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഇടപെടല്‍. ശബരിമല പൊലീസ് ജോയിന്റ് കോര്‍ഡിനേറ്ററായ ഐജി ശ്യാം സുന്ദറാണ് ഭണ്ഡാരത്തിലേക്ക് കയറിയത്. ഭണ്ഡാരത്തിലേക്ക് പൊലീസ് പ്രവേശിക്കരുതെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ലംഘിച്ച് കൊണ്ടാണ് ഐജി ഭണ്ഡാരത്തിലേക്ക് കയറിയത്. ഇതിനെതിരെ സ്‌പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി Read More…
പ്രതിദിനം 70,000 പേര്‍; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍
ശബരിമല: ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. പ്രതിദിനം 70,000 പേര്‍ക്ക് ബുക്ക് ചെയ്യാം , 20,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദര്‍ശനം നടത്താം. ഒരു ദിവസം 90,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും തയാറാക്കും. മണ്ഡല മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമല നട തുറക്കുന്നത് നവംബര്‍ 16ന് വൈകിട്ട് 5ന് ആണ്. ഡിസംബര്‍ 27ന് മണ്ഡല പൂജയ്ക്കു ശേഷം അന്നു രാത്രി നട Read More…
ശബരിമലയില് ഭക്തജന തിരക്ക്; 18 മണിക്കൂര്‍ ദര്‍ശനത്തിന് അനുമതി
നട തുറന്ന് ആദ്യദിനം 70,000 പേര്‍ ദര്‍ശനത്തിന് ബുക്ക് ചെയ്തു ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന്റെ ആരംഭവുമായി ശബരിമല ക്ഷേത്ര നട തുറന്നപ്പോള് ഭക്തജനങ്ങളുടെ വന് തിരക്ക് അനുഭവപ്പെട്ടു. ആദ്യദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില് പുതുതായി ചുമതലയേറ്റ മേല്‍ശാന്തി അരുണ് നമ്പൂതിരി ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറന്നുകൊണ്ടാണ് ദര്‍ശനത്തിന് തുടക്കം കുറിച്ചത്. ഇന്ന് 70,000 പേര്‍ ഓണ്‍ലൈനിലൂടെ ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. ഭക്തജനങ്ങളുടെ തിരക്കിനെ Read More…
ശബരിമല ദർശനം: വെർച്വൽ ക്യൂ ബുക്കിങ് 70,000 പേർക്ക് മാത്രമായി, ദർശനം ഉറപ്പെന്ന് ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. 70,000 തീർഥാടകർക്ക് മാത്രം പ്രതിദിന ബുക്കിങ് അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തർ ആരും ദർശനം ലഭിക്കാതെ മടങ്ങില്ലെന്ന് ഉറപ്പ് നൽകുകയും, 80,000 പേർക്കുള്ള അവസരത്തെക്കുറിച്ച് കൂടിയാലോചനകൾക്കുശേഷം തീരുമാനമെടുക്കുമെന്നും ബോർഡ് വ്യക്തമാക്കി. മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത്, ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാതെ ശബരിമലയിൽ എത്തുന്നവർക്കും ദർശനം സുഗമമാക്കാനുള്ള നടപടികൾ സർക്കാർ ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ദേവസ്വം ബോർഡ് Read More…







