Kerala

നവീകരിച്ച താണിക്കുടം ക്ഷേത്രകുളം ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു

താണിക്കുടം: കേരള ലാന്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് 2022-23 ആന്വൽ പ്ലാനിൽ ഉൾപ്പെടുത്തിയ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച താണിക്കുടം ക്ഷേത്രകുളത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു.
താണിക്കുടം പുഴ സംരക്ഷണത്തിൻ്റെ ഭാഗമായി 5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു. താണിക്കുടം പുഴയോട് ചേർന്നുള്ള താണിക്കുടം ക്ഷേത്രകുളം സഹസ്ര സരോവർ പദ്ധതി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തികൾ നടത്തിയത്. പദ്ധതിയ്ക്കായി 41.04 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. പ്രതിവർഷം എത്തുന്ന പതിനായിരക്കണക്കിന്  വിശ്വാസികളുടെയും പ്രദേശവാസികളുടെയും കാലങ്ങളായുള്ള ആവശ്യമായിരുന്നു താണിക്കുടം ക്ഷേത്രകുളത്തിന്റെ പുനരുദ്ധാരണം. കുളത്തിൻ്റെ ആഴം കൂട്ടൽ, സംരക്ഷണ ഭിത്തി നിർമ്മാണം, നടപ്പാത നിർമ്മാണം എന്നീ പ്രവൃത്തികളാണ് നടപ്പിലാക്കിയത്. 

Leave a Reply

Your email address will not be published. Required fields are marked *