Kerala News

സംസ്ഥാനത്തുടനീളം എൻ ഡി എ വലിയ മുന്നേറ്റം നടത്തും; തുഷാർ വെള്ളാപ്പള്ളി

തൃശ്ശൂർ കോർപ്പറേഷനിൽ 25% ൽ അധികം വോട്ടിലേക്ക് എൻഡിഎ ഉയരും
ഇടത് വല്ലത് മുന്നണികൾ വലിയ പ്രതിരോധത്തിൽ ആണ് ഉള്ളത് എന്ന്
തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇടതുപക്ഷം ശബരിമല വിഷയത്തിൽ വലിയ പ്രതിരോധത്തിലാണ്. UDF രാഹുൽ വിഷയത്തിൽ കുഴഞ്ഞ് നിൽക്കുന്നു. ശബരിമലയിലെ തിരുവാഭരണം പോലും കൃത്യതയുള്ളതാണോ എന്ന് പരിശോധിക്കണം. 30 വർഷത്തെ ഓഡിറ്റ് ശബരിമലയിൽ അനിവാര്യം ആണ്. എസ്എൻഡിപി ജനറൽ സെക്രട്ടറി ഒരു മുന്നണിയുടെയും ഭാഗമല്ല സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്നു. എസ്എൻഡിപി യോഗത്തിനുള്ളിൽ എല്ലാ രാഷ്ട്രീയ പാർട്ടി പെട്ടവരും പ്രവർത്തിക്കുന്നു. നല്ലത് കണ്ടാൽ നല്ലതെന്ന് പറയും, മോശമായതിനെ മോശമെന്ന് പറയും.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എ.എൻ . രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിന് പുറത്തടക്കം ശബരിമല കൊള്ളയ്ക്ക് ഗൂഢാലോചന നടന്നിട്ടുണ്ട്. ശബരിമലയിൽ എത്തുന്ന തീർത്ഥാടകരെ ഇപ്പോഴും വലയ്ക്കുന്ന നിലപാടാണ് സർക്കാർ ഇപ്പോഴും കൈക്കൊള്ളുന്നത്. ഇടത് – വലത് മുന്നണികൾക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്നത് അദ്ദേഹം പറഞ്ഞു. പത്ര സമ്മേളനത്തിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുല്യ ഘോഷ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *