ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കീഴിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായി യു.പി.എസ്.സി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അഡ്വർടൈസ്മെന്റ് നമ്പർ 12/2026 സംബന്ധിച്ച വിശദമായ വിജ്ഞാപനവും അപേക്ഷകർക്കുള്ള നിർദേശങ്ങളും കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 16, 2026 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിശദമായ നിർദേശങ്ങൾ പാലിച്ചായിരിക്കണം അപേക്ഷ നൽകേണ്ടത്.





