ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ ബിജെപിക്കെതിരെ പ്രിയങ്ക ഗാന്ധി എംപി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നേടിയെടുത്തത് കോണ്‍ഗ്രസാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതുപോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംവരണം നടപ്പില്‍ വരുത്തിയതും കോണ്‍ഗ്രസ് ആണെന്ന് പ്രിയങ്ക വ്യക്തമാക്കി. അതെസമയം അന്ന് കോണ്‍ഗ്രസിന്റെ നിലപാടിനെ എതിര്‍ത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു ബിജെപിയെന്നും പ്രിയങ്ക ആരോപിച്ചു. സ്ത്രീകള്‍ക്കിടയില്‍ നേതാവാനാകാനാണ് മോദി ശ്രമിക്കുന്നത്. 2023ലെ നയം ബിജെപിയാണ് മാറ്റിയതെന്നും പ്രിയങ്ക ആരോപിച്ചു. ജാതി സെന്‍സസ് ഒഴിവാക്കാനാണ് പഴയ സെന്‍സസ് കണക്കക്കുകള്‍ നോക്കുന്നത്. ഒബിസി വിഭാഗത്തിന് ലഭിക്കേണ്ട അവകാശങ്ങള്‍ നല്‍കാന്‍ കേന്ദ്രം ഭയക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സമ്മതിക്കില്ലെന്നും പ്രിയങ്ക പ്രതികരിച്ചു. നിലവിലെ 543 സീറ്റില്‍ എന്തുകൊണ്ട് സംവരണം അനുവദിക്കാത്തതെന്നും പ്രിയങ്ക ചോദിച്ചു.
വനിത സംവരണ ബില്ലിനോട് അനുബന്ധിച്ച മണ്ഡല പുനര്‍നിര്‍ണയമാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. പ്രതിപക്ഷം ഇക്കാര്യത്തില്‍ തെറ്റിദ്ധരിച്ചിരികക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിളും മറ്റ് സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജാതി സെന്‍സസ് നടത്തുമെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നഷ്ടം വരുത്തില്ലെന്നും അമിത് ഷാ വ്യക്തമാക്കി. അതെസമയം തനിക്ക് ബില്ലിന്റെ ക്രെഡിറ്റ് വേണ്ടെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. വനിത സംവരണ ബില്ലിനെ എതിര്‍ക്കുന്നവരോട് സ്ത്രീകള്‍ ഒരുപാട് കാലമൊന്നും മാപ്പു നല്‍കില്ലെന്നും മോദി ആരോപിച്ചു.





