വനിത സംവരണ നിയമഭേദഗതി ബില്‍ ലോക്‌സഭ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ഭരണഘടന ഭേദഗതി ബില്‍ പാസാകണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കണം. അതായത് 528 പേര്‍ വോട്ട് ചെയ്തതില്‍ 298 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 230 പേര്‍ ഈ ബില്ലിനെ എതിര്‍ക്കുകയും ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്നാല്‍ 352 വോട്ടുകളാണ് ബില്ല് പാസാകാന്‍ വേണ്ടിയിരുന്നത്. 54 വോട്ടുകള്‍ കുറഞ്ഞതോടെയാണ് ബില്ല് പരാജയപ്പെട്ടത്.131-ാം ഭരണ ഭേദഗതി ബില്ലില്‍ മണ്ഡല പുനര്‍നിര്‍ണയവും കേന്ദ്ര ഭരണ പ്രദേശ നിയമഭേദഗതി Read More…
Tag: women’s reservation bill
വനിതാ സംവരണ ബില്ലിൻ്റെ മറവിൽ മണ്ഡല പുനർനിർണ്ണയം; രാജ്യത്തെ വിഭജിക്കുമെന്ന് മമത ബാനർജി
കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വനിതാ സംവരണ നിയമ ഭേദഗതിയെ മറവാക്കി മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമ്ത ബാനർജി ആരോപിച്ചു. ഇത് രാജ്യത്തെ “വെട്ടിനുറുക്കി വിഭജിക്കുന്ന” നീക്കമാണെന്നും അവർ പറഞ്ഞു. പാർട്ടി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ, ഈ നീക്കത്തിനെതിരെ ഓരോ ഘട്ടത്തിലും പോരാടുമെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രഖ്യാപിച്ചു. വനിതാ സംവരണ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ഭരണഘടനാ (131-ാം ഭേദഗതി) ബില്ലിനൊപ്പം മണ്ഡല പുനർനിർണ്ണയ ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളുമായി Read More…
വനിത സംവരണ ബിൽ പാർലമെൻ്റിൽ ചർച്ച തുടരുന്നു
ന്യൂഡൽഹി: വനിത സംവരണ നിയമത്തിലെ ഭേദഗതിയെക്കുറിച്ചുള്ള ചർച്ച പാർലമെൻ്റിൽ തുടരുന്നു. ഇന്നലെ രാത്രി വൈകിയും ചർച്ച നടന്നതോടെ ലോക്സഭയിൽ ഉടൻ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. ചർച്ചയ്ക്കിടെ അംഗങ്ങൾ ഉന്നയിച്ച ആശങ്കകളും തെറ്റിദ്ധാരണകളും തർക്കബദ്ധമായ വിശദീകരണങ്ങളിലൂടെ നീക്കിയതായി സർക്കാർ അറിയിച്ചു. ആവശ്യമായ വിവരങ്ങൾ അംഗങ്ങൾക്ക് കൈമാറിയതായും, വിവിധ നിലപാടുകളിലുള്ള സംശയങ്ങൾ പരിഹരിച്ചതായും വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ കക്ഷികളും ഉത്തരവാദിത്തത്തോടെയും സംവേദനശീലത്തോടെയും തീരുമാനം എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. നാല് പതിറ്റാണ്ടിലേറെ കാലമായി ഈ വിഷയത്തിൽ രാഷ്ട്രീയ സംവാദം നടന്നുവെന്നും, ഇനി Read More…
വനിത സംവരണ ബിൽ മണ്ഡല പുനർനിർണയം: കേന്ദ്രത്തെ എതിർത്ത് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ ബിജെപിക്കെതിരെ പ്രിയങ്ക ഗാന്ധി എംപി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നേടിയെടുത്തത് കോണ്‍ഗ്രസാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതുപോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംവരണം നടപ്പില്‍ വരുത്തിയതും കോണ്‍ഗ്രസ് ആണെന്ന് പ്രിയങ്ക വ്യക്തമാക്കി. അതെസമയം അന്ന് കോണ്‍ഗ്രസിന്റെ നിലപാടിനെ എതിര്‍ത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു ബിജെപിയെന്നും പ്രിയങ്ക ആരോപിച്ചു. സ്ത്രീകള്‍ക്കിടയില്‍ നേതാവാനാകാനാണ് മോദി ശ്രമിക്കുന്നത്. 2023ലെ നയം ബിജെപിയാണ് മാറ്റിയതെന്നും പ്രിയങ്ക ആരോപിച്ചു. Read More…
ചരിത്ര നീക്കവുമായി കേന്ദ്രം; വനിതാ സംവരണ ബിൽ ഇന്ന് പാർലമെൻ്റിൽ
ന്യൂഡൽഹി: വനിതകളുടെ രാഷ്ട്രീയ പ്രതിനിധാനം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് വനിതാ സംവരണ ബിൽ ഇന്ന് പാർലമെൻ്റിൽ ചർച്ചയ്ക്കെടുക്കുന്നു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്നതാണ് ഈ ബിൽ. 2029ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് നിയമം നടപ്പാക്കാനാണ് കേന്ദ്രസർക്കാരിൻ്റെ പദ്ധതി. ഇതോടൊപ്പം മണ്ഡല പുനർനിർണ്ണയം ഉൾപ്പെടുന്ന മറ്റ് നിയമ നിർദ്ദേശങ്ങളും പരിഗണനയിൽ വരും. ബിൽ ചരിത്രപരമായ നീക്കമാണെന്ന് കേന്ദ്രം വിലയിരുത്തുമ്പോൾ, മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നതിൽ പ്രതിപക്ഷം ആശങ്ക ഉയർത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ പ്രതിനിധാനത്തെ ഇത് ബാധിക്കുമോയെന്നതാണ് പ്രധാന Read More…




