കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വനിതാ സംവരണ നിയമ ഭേദഗതിയെ മറവാക്കി മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമ്ത ബാനർജി ആരോപിച്ചു. ഇത് രാജ്യത്തെ “വെട്ടിനുറുക്കി വിഭജിക്കുന്ന” നീക്കമാണെന്നും അവർ പറഞ്ഞു.
പാർട്ടി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ, ഈ നീക്കത്തിനെതിരെ ഓരോ ഘട്ടത്തിലും പോരാടുമെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രഖ്യാപിച്ചു.
വനിതാ സംവരണ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ഭരണഘടനാ (131-ാം ഭേദഗതി) ബില്ലിനൊപ്പം മണ്ഡല പുനർനിർണ്ണയ ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട നിയമ ഭേദഗതി ബില്ലും ലോക്സഭയിൽ കേന്ദ്രം അവതരിപ്പിച്ചതിനുശേഷമാണ് മമതയുടെ പ്രതികരണം.
ഡൽഹി, പുതുച്ചേരി, ജമ്മു-കശ്മീർ തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിൽ വനിതാ സംവരണം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ ബില്ലുകൾ കൊണ്ടുവന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.





