Kerala News

കെഎസ്ആര്‍ടിസി കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചു; പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചു. പാഴ്‌സലിന്റെ ഭാരത്തിന്റെ അനുപാതം കൂടുന്നതിനനുസരിച്ചാണ് പുതുക്കിയ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ ചാര്‍ജ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കെഎസ്ആര്‍ടിസിയുടെ ഉത്തരവ്.

പുതുക്കിയ നിരക്കുകള്‍:

1-5 കിലോ (200 കിലോമീറ്റര്‍ ദൂരം): ₹110
5-15 കിലോ: ₹132
15-30 കിലോ: ₹158
30-45 കിലോ: ₹258
45-60 കിലോ: ₹309
60-75 കിലോ: ₹390
75-90 കിലോ: ₹468
90-105 കിലോ: ₹516

കിലോമീറ്റര്‍ ദൂരം കൂടുന്നതിനനുസരിച്ച് ചാര്‍ജ് ആനുപാതികമായി വര്‍ധിക്കും. നേരത്തേ, 30 കിലോ വ്യത്യാസമുള്ള സ്‌കെയില്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പഴയ നിരക്കിൽ 1-30 കിലോ വരെ അയയ്ക്കാന്‍ ₹110 ആയിരുന്നെങ്കില്‍, ഇപ്പോൾ ഭാരം മൂന്ന് സ്‌കെയിലാക്കി വിഭജിച്ചിരിക്കുകയാണ്.

90 കിലോയ്ക്ക് മുകളിലുള്ള സാധനം 200 കിലോമീറ്റര്‍ ദൂരപരിധിയില്‍ അയക്കുന്നതിന് നേരത്തെ ₹430 മാത്രമേ ആയിരുന്നുള്ളു, എന്നാൽ പുതുക്കിയ നിരക്കുപ്രകാരം ₹516 ആയി ഉയർന്നിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ മികച്ച വരുമാനം നേടുന്ന സേവനമായതിനാൽ ഈ മാറ്റം കെഎസ്ആര്‍ടിസിയുടെ വരുമാന വര്‍ദ്ധനയ്ക്കും സഹായകമാകുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *