ഓണാഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കെഎസ്ആർടിസിയുടെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വലിയ വർധനയ്ക്ക് കാരണമായി. അധിക സർവീസുകളും കൃത്യമായ സർവീസ് ആസൂത്രണവും തിരക്ക് നിയന്ത്രിക്കാൻ സഹായിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ചതയം ദിനമായ വെള്ളിയാഴ്ച മാത്രം കെഎസ്ആർടിസി 8.07 കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടി. അന്ന് 3,787 ബസുകൾ സർവീസ് നടത്തി. 12.78 ലക്ഷം കിലോമീറ്റർ സർവീസ് നടത്തിയ ബസുകളിൽ 22,02,992 യാത്രക്കാർ യാത്ര ചെയ്തതായി കെഎസ്ആർടിസി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ആകെ വരുമാനത്തിൽ 2.30 Read More…
Tag: ksrtc
പ്രിയദര്‍ശിനി പദ്ധതി; പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാൻ ഗതാഗത വകുപ്പ്
കെഎസ്ആര്‍ടിസിയുടെ പുതിയ പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പുതിയ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. സ്വകാര്യ ബസുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ സമിതിയെ നിയോഗിക്കുന്നത്. ഗതാഗതമന്ത്രി സിപി ജോണ്‍ മുഖ്യമന്ത്രി വിഡി സതീശനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനമായത്. പ്രിയദര്‍ശിനി പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസുടുമകള്‍ക്ക് വന്‍ നഷ്ടം സംഭവിച്ചിരുന്നു. പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിൻ്റെ പ്രിയദര്‍ശിനി പദ്ധതി ജനപ്രിയമായിക്കൊണ്ടിരിക്കെ സ്വകാര്യ ബസ് ഉടമകള്‍ക്ക് വരുമാനനഷ്ടം ഉണ്ടാകുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. Read More…
പ്രിയദര്‍ശിനി പദ്ധതി: ഇന്നലെ സൗജന്യയാത്ര നടത്തി 7,83,115 സ്ത്രീകള്‍
കേരളത്തില്‍ ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ആരംഭിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രയില്‍ പങ്കാളികളായി 13 ലക്ഷത്തിലേറെ സ്ത്രീകള്‍. കഴിഞ്ഞ തിങ്കളാഴ്ചയേക്കാള്‍ 5,95,245 സ്ത്രീകളാണ് ഇന്നലെ മാത്രം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത്. ഇന്നലെ സീറോ ടിക്കറ്റില്‍ 7,83,115 വനിത യാത്രക്കാരാണ് യാത്ര ചെയ്തത്. സീറോ ടിക്കറ്റ് ഏര്‍പ്പാടാക്കിയതോടെ ഇന്നലെ മാത്രം ഉണ്ടായ നഷ്ടം 1,59,56,801 രൂപയാണ്. പുരുഷ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതും തിരിച്ചടിയായിട്ടുണ്ട്. സൗജന്യ യാത്ര പദ്ധതി നിലവില്‍ വന്നതോടെ ദിവസവേതനത്തിന് ജോലി ചെയ്യുന്ന Read More…
മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളിലും സൗജന്യ യാത്ര നടപ്പാക്കണം: ബിജെപി
തൃശ്ശൂർ: സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളിലും സ്ത്രീകൾക്കുള്ള സൗജന്യ യാത്ര നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സൗജന്യ യാത്ര പദ്ധതി ആരംഭിച്ച ആദ്യ ദിനം തന്നെ സർക്കാരിൻ്റെ വീഴ്ചകൾ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. Read More…
യാത്രക്കാരുടെ ശ്രദ്ധക്ക്; കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയെ കുറിച്ച് അറിയാം
കെഎസ്ആർടിസി ബസ്സുകളിൽ വനിതാ യാത്രക്കാർക്ക് 2026 ജൂൺ മാസം 15 മുതൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. “പ്രിയദർശിനി സ്കീം” എന്നറിയപ്പെടുന്ന ഈ പദ്ധതിയുടെ പ്രധാന വ്യവസ്ഥകൾ ഇനി പറയുന്നു. 1) പെൺകുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാ വിഭാഗം വനിതകൾക്കും ഓർഡിനറി ബസ്സുകളിൽ പൂർണ്ണമായും സൗജന്യ യാത്ര. 2) പ്രസ്തുത യാത്രകൾക്ക് ദൂരപരിധി ഇല്ല. 3) സംസ്ഥാനത്തിന് പുറത്തേക്കും ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്ര ചെയ്യാം. 4) മലയാളികൾക്ക് മാത്രമല്ല അന്യസംസ്ഥാന വനിതകൾക്കും യാത്ര Read More…
കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകൾക്ക് ജൂണ്‍ 15 മുതല്‍ സൗജന്യ യാത്ര
തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നല്‍കിയ അഞ്ച് വാഗ്ദാനങ്ങളില്‍ രണ്ടെണ്ണം ഇപ്പോള്‍ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കിയ ഇന്ദിര ഗ്യാരന്റി ജൂണ്‍ 15 മുതല്‍ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്നും വിഡി സതീശന്‍ വിശദീകരിച്ചു. ആശാ വര്‍ക്കര്‍മാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുന്നതിന്റെ ഭാഗമായി 3000 രൂപ Read More…
കെഎസ്ആർടിസി സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ജനങ്ങളെ കോൺഗ്രസ് വഞ്ചിച്ചു: മിനി അനിൽകുമാർ
മെയ് 15 മുതൽ KSRTC ബസ്സുകളിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത കോൺഗ്രസ്, മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കങ്ങൾക്കിടയിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ അട്ടിമറിക്കുകയാണ് എന്ന് മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മിനി അനിൽകുമാർ. KSRTC-യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉടൻ നടപ്പിലാക്കണമെന്ന ആവശ്യം മുൻനിർത്തി തൃശൂർ സിറ്റി ജില്ലാ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ തൃശൂർ KSRTC ബസ്സുകളിൽ സൗജന്യയാത്ര നടത്തി.അധികാരക്കൊതി വെടിഞ്ഞ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും സ്ത്രീകളോട് നീതി കാട്ടാനും കോൺഗ്രസ് തയ്യാറാകണം. പ്രതിഷേധ പരിപാടി ഉദ്ഘാടനം Read More…
സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വഞ്ചനാപരമായ രാഷ്ട്രീയം: ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന അധികഭാരം
ദിലീഷ് കണ്ണോത്ത് കേരളത്തിൻ്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയെ വിഴുങ്ങാൻ പോകുന്ന ‘സൗജന്യ രാഷ്ട്രീയ’ത്തിൻ്റെ ഭീകരതയാണ് മെയ് 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന കെ.സി. വേണുഗോപാലിൻ്റെ പ്രസ്താവനയിലൂടെ തെളിയുന്നത്. സാധാരണക്കാരൻ്റെ കണ്ണിൽ പൊടിയിടാൻ ഇത്തരം ജനപ്രിയ വാഗ്ദാനങ്ങൾ എറിഞ്ഞുകൊടുക്കുമ്പോൾ, അതിൻ്റെ യഥാർത്ഥ വില നൽകേണ്ടി വരുന്നത് ഇവിടുത്തെ നികുതിദായകൻ ആണെന്ന സത്യം ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും ബോധപൂർവ്വം മറച്ചുവെക്കുന്നു. ഏതൊരു രാഷ്ട്രീയ നേതാവും ഇത്തരം വാഗ്ദാനങ്ങൾ നൽകുമ്പോൾ ആദ്യം മറുപടി പറയേണ്ടത് ഈ പണം എവിടെ നിന്ന് Read More…
കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് 15ന് നിരത്തിലേക്ക്; പാൻട്രിയും ടോയ്ലറ്റും ഉൾപ്പെടെ ആഡംബര സൗകര്യങ്ങൾ
കൊച്ചി: കെഎസ്ആർടിസിയുടെ ആഡംബര സൗകര്യങ്ങളോടുകൂടിയ ബിസിനസ് ക്ലാസ് ബസ് ഈ മാസം 15ന് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പാൻട്രി, ടോയ്ലറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് ബസ് നിരത്തിലിറങ്ങുന്നത്. ആദ്യ ഘട്ടത്തിൽ കൊച്ചിയിൽ നിന്ന് രാവിലെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുമാണ് സർവീസ് നടത്തുക. റോഡ് പണികൾ പൂർത്തിയായാൽ സർവീസ് തൃശൂരുവരെ ദീർഘിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഏകദേശം മൂന്നര മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് എത്താൻ കഴിയുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, Read More…
ഇഷ്ടമുള്ളിടത്ത് കയറാം, ഇറങ്ങാം; കെഎസ്ആർടിസിയുടെ ‘സ്റ്റോപ്പ് ഓൺ ഡിമാൻഡ്’ സേവനം ആരംഭിച്ചു
തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കി കെഎസ്ആർടിസി രണ്ട് പുതിയ സേവനങ്ങൾ ആരംഭിച്ചു. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സർവീസുകളിലാണ് സ്റ്റോപ്പ് ഓൺ ഡിമാൻഡ് സൗകര്യം ലഭിക്കുക. ബസിന് നിശ്ചിത സ്റ്റോപ്പില്ലാത്ത സ്ഥലത്തുപോലും അധിക 20 രൂപ നൽകി കയറുകയോ, ഇറങ്ങുകയോ ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കയറേണ്ട സ്ഥലമറിയിക്കണം. ‘ചലോ’ ആപ്പിലൂടെ ബസ് എത്തുന്ന സമയം Read More…








