Business Economy India Kerala News Politics

കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ 40 ലക്ഷം രൂപ നൽകി നവ്യ ബേക്സ്

കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവ്യ ബേക്ക്‌സ് ആൻഡ് കൺഫെക്ഷനറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 40 ലക്ഷം രൂപ കൈമാറി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ കമ്പനി മാനേജിങ് ഡയറക്ടർ ബിജു ജോസഫ് ചക്കിയത്തിൽ നിന്നും ചെക്ക് സ്വീകരിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, കെഎസ്ആർടിസി സിഎംഡി ഡോ. പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *