തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നല്‍കിയ അഞ്ച് വാഗ്ദാനങ്ങളില്‍ രണ്ടെണ്ണം ഇപ്പോള്‍ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കിയ ഇന്ദിര ഗ്യാരന്റി ജൂണ്‍ 15 മുതല്‍ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്നും വിഡി സതീശന്‍ വിശദീകരിച്ചു.
ആശാ വര്‍ക്കര്‍മാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുന്നതിന്റെ ഭാഗമായി 3000 രൂപ ഓണറേറിയം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ഇതോടെ ഇതോടെ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 12,000 രൂപയാകും.





