India News

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച: കോച്ചിംഗ് സെൻ്റർ സ്ഥാപകൻ സിബിഐ പിടിയിൽ

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ മഹാരാഷ്ട്രയിലെ ലത്തൂർ സ്വദേശിയും രേണുകൈ കെമിസ്ട്രി ക്ലാസസ് സ്ഥാപകനുമായ ശിവരാജ് രഘുനാഥ് മോട്ടേഗവോങ്കർ എന്നയാളെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച സിബിഐ നടത്തിയ പരിശോധനയ്ക്കിടെ മൊട്ടേഗവങ്കറിൻ്റെ മൊബൈൽ ഫോണിൽ നിന്ന് നീറ്റ്-യുജി മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോർന്ന ചോദ്യപേപ്പർ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

നീറ്റ്-യുജി ചോദ്യപേപ്പർ ചോർത്തി പ്രചരിപ്പിച്ച സംഘടിത സംഘത്തിലെ സജീവ അംഗമായിരുന്നു മൊട്ടേഗവങ്കറെന്നാണ് സിബിഐയുടെ ആരോപണം.

രാജ്യവ്യാപകമായി വലിയ വിവാദമായ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ അറസ്റ്റ്. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സംഭവം വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *