തിരുവനന്തപുരം: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ച തമിഴ്നാട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. അപകടത്തില്‍ സേലം സ്വദേശികളായ ലക്ഷ്മണന്‍, ഭാര്യ വള്ളി, റാണി, ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്.
തമിഴ്‌നാട് സര്‍ക്കാരും റെയില്‍വേയും ഇതിനകം തന്നെ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ വീതവും, റെയില്‍വേ ഒരു ലക്ഷം രൂപം വീതവും നല്‍കും. കഴിഞ്ഞ ശനിയാഴ്ച ഷൊര്‍ണൂര്‍ പാലത്തിനു സമീപം കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്.