ന്യൂഡല്‍ഹി: 2025 സിവില് സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി ഘട്ടത്തിന് അപേക്ഷിക്കാം. ഇതിന് ഫെബ്രുവരി 11-ന് വൈകീട്ട് ആറു വരെ അവസരമുണ്ട്. പ്രിലിമിനറി പരീക്ഷ മെയ് 25-ന് നടക്കും.
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പൊലീസ് സര്‍വീസ്, രാജ്യത്തെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സര്‍വീസുകള്‍ എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അനുയോജ്യരായവരെ തെരഞ്ഞെടുക്കാനാണ് സിവില്‍ സര്‍വീസസ് പരീക്ഷ നടത്തുന്നത്. അപേക്ഷാ തീയതി: ഫെബ്രുവരി 11-ന് വൈകീട്ട് 6 വരെ.
- പ്രിലിമിനറി പരീക്ഷ: മെയ് 25.
- വ്യവസ്ഥകള്‍: 2025 ഓഗസ്റ്റ് 1-ന് 21 വയസ്സ് തികയുകയും 32 വയസ്സ് കവിയരുത്. പട്ടിക/ഒബിസി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് പ്രായപരിധി ഇളവ്.
- വിദ്യാഭ്യാസ യോഗ്യത: സിവില്‍ സര്‍വീസ് പരീക്ഷയ്ക്കും ഫോറസ്റ്റ് സര്‍വീസ് പരീക്ഷയ്ക്കും ബിരുദം ആവശ്യമാണ്. ഫോറസ്റ്റ് സര്‍വീസ് പരീക്ഷയ്ക്ക് മറ്റ് നിർദിഷ്ട വിഷയങ്ങളിലോ ബിരുദം വേണം.
- പരീക്ഷാ അവസരങ്ങള്‍: പൊതുവര്‍ഗക്കാര്‍ക്ക് 6 തവണ, ഒബിസി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 9 തവണ. പട്ടിക വിഭാഗക്കാര്‍ക്ക് പരിധിയില്ല.
- അപേക്ഷ സമര്‍പ്പിക്കല്‍: വെബ്‌സൈറ്റ്: upsconline.gov.in സ്ത്രീകള്‍ക്കും പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്കും അപേക്ഷാഫീസ് ഇല്ല. മറ്റ് വിഭാഗങ്ങള്‍ക്ക് ₹100 അപേക്ഷാഫീസ്.
വിശദ വിവരങ്ങള്ക്കും വിശദ വിജ്ഞാപനത്തിനും സന്ദര്‍ശിക്കുക: upsc.gov.in





