Kerala News Politics

ഇടതുപക്ഷം നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ള: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മഹാമാരിയുടെ കാലത്ത് ലോകം വിറങ്ങലിച്ചു നിൽകുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ളയായിരുന്നെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ് കാല അഴിമതിയെ സംബന്ധിച്ച് ബിജെപി ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയാണ് ഈ അഴിമതിയുടെ സൂത്രധാരൻ എന്ന് വ്യക്തമായിരിക്കുകയാണ്. മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്.  സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ രൂക്ഷമായപ്പോൾ പിആർ വർക്ക്‌ കൊണ്ട് അത് മറച്ചുപിടിച്ച സർക്കാർ അതിനെ മറപിടിച്ചു ദശകോടികളുടെ കുംഭകോണമാണ് നടത്തിയത്. 300 ശതമാനം പണം കൂടുതൽ കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയ സർക്കാർ ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ സ്വന്തം കീശ നിറയ്ക്കുകയായിരുന്നു. ദുരിതങ്ങളെയും ദുരന്തങ്ങളെയും അഴിമതി നടത്താൻ ഉപയോഗിക്കുന്ന ലോകത്തിലെ ഏക ഭരണകൂടമാണ് പിണറായി വിജയന്റേത്. പണം കുറച്ചു കോവിഡ് സാമഗ്രികൾ വിതരണം ചെയ്യാൻ തയ്യാറായ കമ്പനികളെ നോക്കുകുത്തികളാക്കിയാണ് ഇത്രയും വലിയ വില നൽകി ദുരൂഹമായ കമ്പനിയുമായി സർക്കാർ കരാർ ഉണ്ടാക്കിയത്. കോവിഡ് കാലത്ത് ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാതെ അഴിമതിയിൽ മാത്രമായിരുന്നു സർക്കാരിന്റെ ശ്രദ്ധയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *