
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് ₹25 കുറഞ്ഞതോടെ 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില ₹13,230 ആയി.
ഇന്നത്തെ നിരക്കുപ്രകാരം ഒരു പവൻ (8 ഗ്രാം) 916 സ്വർണത്തിന് ₹1,05,840 ആണ് വില. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് ₹10,930യും പവന് ₹87,440യുമാണ്.
വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ₹245യും 8 ഗ്രാമിന് ₹1,960യുമാണ് വില.
ആഗോള വിപണിയിലെ സ്വർണവില വ്യതിയാനങ്ങളും ഡോളർ-രൂപ വിനിമയ നിരക്കിലെ മാറ്റങ്ങളുമാണ് ആഭ്യന്തര വിപണിയിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നതെന്ന് വ്യാപാരികൾ അറിയിച്ചു.




