3,500 കിലോമീറ്റർ അകലെ ഉള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന് ശേഷിയുള്ള കെ-4 ബാലിസ്റ്റിക് മിസൈലുകൾ വഹിക്കുന്ന നാലാമത്തെ ആണവ അന്തർവാഹിനി ഇന്ത്യ പുറത്തിറക്കി.
വിശാഖപട്ടണത്തെ കപ്പൽ നിർമ്മാണ ശാലയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ചടങ്ങിൽ പുറത്തിറക്കിയ ഈ ആണവ അന്തർവാഹിനി, ഇന്ത്യയുടെ തദ്ദേശീയമായി നിർമിച്ച രണ്ടാമത്തെ ആണവോര്ജ്ജത്തിൽ പ്രവർത്തിക്കുന്ന ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ്.
ഇന്ത്യയുടെ നാവിക സേനയ്ക്കും പ്രതിരോധത്തിനും വലിയ കരുത്തായ ഈ പുതിയ സബ്‌മറൈൻ, ആണവ ഭീഷണികളോട് ചെറുത്തുനിൽക്കുന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്. 75% തദ്ദേശീയമായ നിർമാണം കൊണ്ട് ഇത് ശ്രദ്ധേയമാകുന്നു.





