പാലക്കാട്: സ്ഥാനാര്‍ത്ഥിയോട് കുടിവെള്ള ക്ഷാമത്തിന്റെ ദുരിതം പങ്ക് വെച്ച് വീട്ടമ്മമാര്‍. വേനല്‍ കനക്കും മുമ്പേ കടുത്ത കുടിവെള്ളക്ഷേമം നേരിടുന്ന മാത്തൂര്‍ നിവാസികളാണ് സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനു മുന്നില്‍ തങ്ങളുടെ ദുരിതം പങ്കുവച്ചത്.തെരഞ്ഞെടുക്കപ്പട്ടാല്‍ നഗരസഭയിലേതിന് സമാനമായ രീതിയില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് കൃഷ്ണകുമാര്‍ ഉറപ്പുനല്‍കി.
മാത്തൂര്‍ പഞ്ചായത്തില്‍ നിന്നാണ് രാവിലെ പര്യടനം തുടങ്ങിയത്. തുടര്‍ന്ന് പൊതിമഠം, ആനിക്കോട് മേഖലകളില്‍ ഭവന സന്ദര്‍ശനം നടത്തി.ബലിതര്‍പ്പണത്തിന് പ്രശസ്തമായ ആനികോട് പാലപ്പറ്റ അഞ്ചുമൂര്‍ത്തി ക്ഷേത്രദര്‍ശനത്തോടൊപ്പം ഗംഗാ ആരതിയും നിര്‍വ്വഹിച്ചു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ ശാഖയായ ആനിക്കോട് ശ്രീ ശങ്കര അദ്വൈതാശ്രമത്തിലെത്തി മഠാധിപതി ദേവാനന്ദപുരി സ്വാമിജിയുമായും സംവദിച്ചു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകന്‍ അഞ്ചുകുളങ്ങര ശിവദാസന്റെ വീട്ടിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ആലെക്കാവ്, വീശ്വലം മേഖലയില്‍ വീടുകയറി വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീട് മാത്തൂര്‍ പഞ്ചായത്തിലെ അമ്പാട്,ഉദയാര്‍മന്ദം എന്നിവിടങ്ങളിലെത്തി. ആനിക്കോട് സരിഗ പബ്ലിക് സ്‌കൂളും, കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളും സന്ദര്‍ശിച്ച് ജീവനക്കാരുടെയും, മാനേജ്‌മെന്റിന്റേയും പിന്തുണ തേടി.