പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആദ്യ ലീഡ് ബി.ജെ.പി. സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന്. 36 വോട്ടുകളുടെ ലീഡാണ് അദ്ദേഹം നേടിയിരിക്കുന്നത്. പാലക്കാട് ബി.ജെ.പി. ജില്ലാ ഓഫീസിൽ വോട്ടെണ്ണൽ വീക്ഷിക്കുന്ന കൃഷ്ണകുമാറിനൊപ്പം ഭാര്യയും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ മിനി എന്നിവർ ഉണ്ട് . നേരത്തെ പല്ലശ്ശന ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം കൃഷ്ണകുമാർ ഇത്തവണ 5000ത്തിലധികം ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പ്രതികരിച്ചിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിജയിച്ച പാലക്കാട് മണ്ഡലത്തിൽ, യുഡിഎഫ് Read More…
Tag: c krishnakumar
അയ്യപുരം കല്പാത്തി ജി എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ
അയ്യപുരം കല്പാത്തി ജി എൽ പി സ്കൂളിലെ ബൂത്ത് നമ്പർ- 25 ൽ വോട്ട് രേഖപ്പെടുത്തി. പാലക്കാടിൻ്റെ മാറ്റത്തിന് നാന്ദി കുറിക്കുന്ന തെരഞ്ഞെടുപ്പാണിത്. മുഴുവൻ വോട്ടർമാരും അവരവരുടെ വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുമല്ലൊ
ആവേശമായി ബൈക്ക് റാലി
പാലക്കാട്: തെരഞ്ഞെടുപ്പ് ആവേശം വാനോളമുയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി കൂറ്റന്‍ ബൈക്ക് റാലി. പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളിയില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിന് ഇരചക്രവാഹനങ്ങളാണ് അണിനിരന്നത്. പ്രധാനമന്ത്രി മോദിയുടേയും, സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റേയും ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളുമേന്തിയാണ് നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടുള്ള ബൈക്ക് റാലി നടന്നത്. സി. കൃഷ്ണകുമാര്‍ തുറന്ന പ്രചരണ വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. അദ്ദേഹത്തെ കാണാനായി റോഡിനിരുവശവും നൂറുകണക്കിനാളുകളാണ് കാത്തുനിന്നത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിയെ ഷാളണയിച്ച് സ്വീകരിച്ചു. റാലി കല്ലേക്കാട്, മില്‍ സ്റ്റോപ്പ്, കുറിശ്ശാങ്കുളം, മേപ്പറമ്പ് Read More…
സൗഹൃദം വോട്ടായി മാറും; ജാതി മത ഭേദമന്യേ വോട്ടുകൾ ഉറപ്പാക്കാൻ കൃഷ്ണ കുമാർ
പാലക്കാട്: ജാതി മത ഭേദമന്യേ വോട്ടുകൾ ഉറപ്പാക്കിക്കൊണ്ടായിരുന്നു ഇന്നലെ പാലക്കാട് നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ പര്യടനം. കഴിഞ്ഞ ദിവസങ്ങളിൽ ഗൃഹ സന്ദർശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കൃഷ്ണ കുമാർ ഇന്നലെ ജാതി മത നേതാക്കളെ കണ്ട് വോട്ടുറപ്പാക്കുകയായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറത്ത് കൃഷ്ണ കുമാറിന് മണ്ഡലത്തിൽ വിശാലമായ സൗഹൃദ വലയമുണ്ട് . മുസ്ലിം- ക്രിസ്ത്യൻ- മത നേതാക്കൾക്കിടയിൽ കൃഷ്ണകുമാറിന് മികച്ച സ്വീകാര്യതയുണ്ട്. ഇത് വോട്ടായി മാറും എന്നാണ് കൃഷ്ണ കുമാറിന്റെ പ്രതീക്ഷ. Read More…
കേരളാ ചെട്ടി മഹാ സഭാ യുടെ പിൻതുണ എൻ.ഡി.എക്ക്
പാലക്കാട്: പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ കേരളാ ചെട്ടി മഹാ സഭയുടെ പിൻതുണ എൻ.ഡി.എക്ക്. പാലക്കാട് തിരുനെല്ലായിൽ ചേർന്ന ജില്ലാ പൊതുയോഗമാണ് ഐക്യകണ്ഠേന എൻ.ഡി.എ ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്.കേരള ചെട്ടി സമുദായം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എക്കാലത്തും എൻ.ഡി.എ യും സ്ഥാനാർത്ഥി സി. കൃഷ്ണ കുമാർ ഒപ്പം നിന്നിട്ടുണ്ടെന്നും സമുദായത്തെ OBC പട്ടികയിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് എൻ.ഡി. എ അറിയിച്ചതായും സംഘടനാ നേതാക്കൾ അറിയിച്ചു. പാലക്കാട് ജില്ലയിൽ 20000 – 25000 നും Read More…
പാലക്കാട് -ബാംഗ്ലൂർ വന്ദേ ഭാരത്; യാത്രാ പ്രശ്നം പരിഹരിക്കാൻ സി കൃഷ്ണകുമാറിന്റെ വാഗ്ദാനം
പാലക്കാട്: പാലക്കാട് – ബാംഗ്ലൂർ യാത്രാ പ്രശ്നം പരിഹരിക്കാൻ വന്ദേ ഭാരത് കൊണ്ടുവരുമെന്ന് പാലക്കാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ വാഗ്ദാനം. തന്നെ ജയിപ്പിച്ചാൽ രണ്ടുമാസത്തിനുള്ളിൽ വന്ദേ ഭാരത് കൊണ്ട് വരുമെന്നാണ് സ്ഥാനാർത്ഥിയുടെ വാഗ്ദാനം. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണ കുമാർ. പാലക്കാട് നിന്നും നിരവധി പേരാണ് ബാംഗ്ലൂരിൽ ജോലിക്കായും പഠനത്തിനായും പോകുന്നത്. ഇവരുടെ നിരന്തര ആവശ്യമാണ് മതിയായ ട്രെയിൻ സൗകര്യം എന്നത് . ഇതിനുള്ള പരിഹാരമെന്നോണമാണ് വന്ദേ ഭാരത് വാഗ്ദാനം.
വ്യാജ വോട്ട്; തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. വ്യാജ വോട്ടർമാരെ ഒഴിവാക്കിയാൽ 25000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും : സി കൃഷ്ണകുമാർ
പാലക്കാട് : പാലക്കാട് നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്നും വ്യാജ വോട്ടർമാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്ഥാനാർഥി സി കൃഷ്ണകുമാർ. ഏകദേശം ഇരുപത്തി അയ്യായിരത്തിൽ കൂടുതൽ വ്യാജ വോട്ടർമാരാണ് പാലക്കാട് നിയോജക മണ്ഡലത്തിൽ ഇടം പിടിച്ചിട്ടുള്ളത്. കൃത്യമായ തെളിവുകളും രേഖകളും നൽകിയിട്ടും തിരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലകട്ർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും കൃഷ്ണ കുമാർ പറഞ്ഞു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ 1,68,000 വ്യാജ വോട്ടുകൾ സിപിഎമ്മും, Read More…
പാലക്കാട് ഇടത് സ്ഥാനാർത്ഥിയുടേതടക്കം ഇരുപതിനായിരത്തിലധികം കള്ളവോട്ടുകൾ; കള്ളവോട്ട് തടയാൻ കോടതിയെ സമീപിക്കും; സി. കൃഷ്ണകുമാർ
പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ ഇരുപതിനായിരത്തിലധികം കള്ളവോട്ടുകൾ ചേർത്തിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പിൽ ഇവരിൽ ആരെങ്കിലും വോട്ട് രേഖപ്പെടുത്തിയാൽ കോടതിയെ സമീപിക്കുമെന്നും, ഇത് സംബന്ധിച്ച മുഴുവൻ രേഖകളും കൈവശമുണ്ടെന്നും പാലക്കാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. പാലക്കാട് ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലുള്ള വോട്ടുകളാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ അധികമായി ചേർത്തതെന്നും,തിരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടറുടെ ഒത്താശയോടെയാണ് വോട്ടുകൾ ചേർത്തതെന്നും കൃഷ്ണ കുമാർ ആരോപിച്ചു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി അറുപത്തിഎണ്ണായിരം കള്ള വോട്ടുകൾ കണ്ടെത്തി, Read More…
കുശലം പറഞ്ഞും, വോട്ടുറപ്പാക്കിയും കൃഷ്ണകുമാറിന്റെ ഗൃഹ സന്ദർശങ്ങൾ
പാലക്കാട്: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പരമാവധി വീടുകളിൽ നേരിട്ടെത്താനുള്ള ഓട്ടത്തിലാണ് എൻഡിഎ സ്ഥാനാർഥി കൃഷ്ണ കുമാർ.അതിരാവിലെ തന്നെ സ്ഥാനാർഥി വിദ്യുത് നഗറിലെ വീടുകളിൽ സന്ദർശനത്തിനെത്തി. ഓരോ വീടുകളും കൃഷ്ണകുമാറിന് ചിരപരിചിതം.വീട്ടുകാർ പലരും പ്രഭാത ഭക്ഷണത്തിനായി ക്ഷണിക്കുന്നുണ്ടെങ്കിലും സ്നേഹപൂർവ്വം നിരസിച്ച് പരമാവധി വീടുകളിൽ എത്താനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർഥി. പലരും വഴിയിൽ തടഞ്ഞു നിർത്തി കുശലാന്വേഷണങ്ങളിൽ ഏർപ്പെടുന്നുണ്ട്. വോട്ട് ഉറപ്പ് പറയുന്നവരും, വിജയാശംസകൾ നേരുന്നവരും ഏറെ. ഇതിനിടയിൽ കാത്തിരുന്ന മാധ്യമപ്രവർത്തകരെയും കണ്ട് കല്പാത്തിയിൽ പര്യടനം . കല്പാത്തിയിൽ പലരും Read More…
പുറം ലോകത്ത് എത്താൻ നടപ്പാത വേണം; സ്ഥാനാർത്ഥിക്ക് മുന്നിൽ അപേക്ഷയുമായി ജൈനിമേട് മേനോൻ കോളനിവാസികൾ
പാലക്കാട്: ജനകീയ വിഷയങ്ങൾ ഏറ്റെടുത്തും ജനങ്ങളുടെ സങ്കടങ്ങൾ കേട്ടും പാലക്കാട് നഗരസഭയിലും കണ്ണാടി പഞ്ചായത്തിലും സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പര്യടനം.നഗര സഭയിലെ ജൈനിമേട് മേനോൻ കോളനിലെത്തിയപ്പോൾ റോഡില്ലാത്തതിൻ്റെ സങ്കടമായിരുന്നു പ്രദേശവാസികൾക്ക് പറയാനുണ്ടായിരുന്നത്. റെയിൽവേ പാതയോട് ചേർന്ന് കിടക്കുന്ന ഇവിടെ നടപ്പാതയോ, മേൽപ്പാലമോ ഇല്ല. രോഗികളായവരെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസിയായ കദീജ പറഞ്ഞു. അടുത്തിടെ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ രോഗി മരിച്ചതായും, മേൽപ്പാല ആവശ്യം പല തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും എം.പിയും, എം.എൽ.എയും അവഗണിക്കുകയായിരുന്നെന്നും വീട്ടമ്മയായ ആസിയ Read More…










