പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആദ്യ ലീഡ് ബി.ജെ.പി. സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന്. 36 വോട്ടുകളുടെ ലീഡാണ് അദ്ദേഹം നേടിയിരിക്കുന്നത്.
പാലക്കാട് ബി.ജെ.പി. ജില്ലാ ഓഫീസിൽ വോട്ടെണ്ണൽ വീക്ഷിക്കുന്ന കൃഷ്ണകുമാറിനൊപ്പം ഭാര്യയും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ മിനി എന്നിവർ ഉണ്ട് . നേരത്തെ പല്ലശ്ശന ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം കൃഷ്ണകുമാർ ഇത്തവണ 5000ത്തിലധികം ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിജയിച്ച പാലക്കാട് മണ്ഡലത്തിൽ, യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ശക്തമായ മത്സരത്തിലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. സരിനും മുന്നേറ്റം തുടരാൻ ശ്രമിക്കുന്നു. കഴിഞ്ഞ തവണ മെട്രോമാൻ ഇ ശ്രീധരനിലൂടെ നടത്തിയ മുന്നേറ്റം ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു





