മുനമ്പം നിവാസികളോടപ്പമല്ല വഖഫ് ബോർഡിനൊപ്പം എന്ന് തെളിയിക്കുന്നതാണ്ജു ഡീഷ്യൽ കമ്മിഷനെ വച്ചത്. വഞ്ചനാപരമായ തീരുമാനം ഒരാളും അംഗീകരിക്കുന്നില്ല, സമരസമിതി അംഗീകരിക്കില്ല. സർക്കാർ മുനമ്പം നിവാസികളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നു.സർക്കാർ നടത്തിയത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രം. മുനമ്പത്തും, ചെല്ലാനത്തും, വഖഫ് നോട്ടീസ് നൽകിയ ഇടങ്ങളിലെല്ലാം ജാഗ്രതാ സമിതി രൂപീകരിക്കും മറ്റന്നാൾ മുതൽ സമരം ശക്തമാക്കും. സർക്കാരിന് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ നോട്ടീസ് നിർത്തി ഭൂമി വഖഫിൻ്റെത് അല്ലെന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. ശക്തമായ ചെറുത്തു നിൽപ്പുണ്ടാകും.





