മുനമ്പം നിവാസികളോടപ്പമല്ല വഖഫ് ബോർഡിനൊപ്പം എന്ന് തെളിയിക്കുന്നതാണ്ജു ഡീഷ്യൽ കമ്മിഷനെ വച്ചത്. വഞ്ചനാപരമായ തീരുമാനം ഒരാളും അംഗീകരിക്കുന്നില്ല, സമരസമിതി അംഗീകരിക്കില്ല. സർക്കാർ മുനമ്പം നിവാസികളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നു.സർക്കാർ നടത്തിയത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രം. മുനമ്പത്തും, ചെല്ലാനത്തും, വഖഫ് നോട്ടീസ് നൽകിയ ഇടങ്ങളിലെല്ലാം ജാഗ്രതാ സമിതി രൂപീകരിക്കും മറ്റന്നാൾ മുതൽ സമരം ശക്തമാക്കും. സർക്കാരിന് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ നോട്ടീസ് നിർത്തി ഭൂമി വഖഫിൻ്റെത് അല്ലെന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. ശക്തമായ ചെറുത്തു നിൽപ്പുണ്ടാകും.
Tag: waqf act
വഖഫ് ബോർഡിൻ്റെ അധിനിവേശം പ്രതിരോധിക്കും: കെ.സുരേന്ദ്രൻ
വഖഫ് ബോർഡ് ജനങ്ങളുടെ സ്വത്തിലും ആരാധനാലയങ്ങളിലും അധിനിവേശത്തിന് ശ്രമിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് ബിജെപി ചെറുക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നാൾക്കുനാൾ വഖഫ് ബോർഡ് പുതിയ പുതിയ സ്ഥലങ്ങിൽ അവകാശവാദമുന്നയിക്കുകയാണ്. ഇത് ഇനിയും തുടരാൻ അനുവദിക്കില്ലെന്നും സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അദ്ദേഹം പറഞ്ഞു. കെ.മുരളീധരനെ ചതിച്ചാണ് കോൺഗ്രസ് വടകരയിൽ നിന്നും തൃശ്ശൂരിലെത്തിച്ചത്. അവിടെ അദ്ദേഹത്തിനെ തോൽപ്പിച്ചു. അവസാനം മുരളീധരൻ്റെ അമ്മയെ അവഹേളിച്ച നേതാവിന് പാലക്കാട് സീറ്റും കൊടുത്തു. സിഎഎ കാലത്ത് ഭൂരിപക്ഷ ജനവിഭാഗങ്ങൾക്ക് Read More…
കേരളത്തിൽ നടക്കുന്നത് വഖ്ഫ് ബോർഡിൻ്റെ ലാൻ്റ് ജിഹാദ്: തേജസ്വി സൂര്യ
പാലക്കാട് ധോണിയിലും നൂറണിയിലും കൽപ്പാത്തിയിലും വഖ്ഫ് ബോർഡ് സ്ഥലം കയ്യേറുന്നുവെന്ന് ഭാരതീയ ജനതാ യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ. കേരളത്തിൽ നടക്കുന്നത് വഖ്ഫ് ബോർഡിൻ്റെ ലാൻഡ് ജിഹാദാണെന്നും അദ്ദേഹം പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ക്ഷേത്രങ്ങളുടെ സ്ഥലം ഉൾപെടെ കേരളത്തിൽ കയ്യേറുന്നുണ്ട്. യുഡിഎഫും എൽഡിഎഫും വഖ്ഫ് കയ്യേറ്റങ്ങൾക്ക് കൂട്ട് നിൽക്കുകയാണ്. സംസ്ഥാനത്ത് 28 സ്ഥലങ്ങൾ ഇങ്ങനെ വഖ്ഫ് അധിനിവേശം നടക്കുകയാണ്. പാലക്കാട്ടെ ജനങ്ങൾ ഈ വിഷയത്തെ ഗൗരവത്തിൽ കാണണം. അടുത്ത പാർലമെൻറ് സമ്മേളനത്തിൻ മോദി സർക്കാർ വഖ്ഫ് Read More…
വഖഫ് ഭേദഗതി മുന്‍കാല പ്രാബല്യമില്ല; ഹൈക്കോടതി
കൊച്ചി: 2013-ലെ വഖഫ് നിയമ ഭേദഗതിക്ക് മുന്കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചു. കാലതാമസം കൂടാതെ, കോഴിക്കോട്ട് വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചതിന് രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാരെ പ്രതിചേര്‍ത്തിരുന്ന കേസും ഹൈക്കോടതി റദ്ദാക്കി. 2013-ലെ ഭേദഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശമാക്കിയിരുന്നുവെന്നും, നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള കൈവശം വെയ്ക്കലിന് ക്രിമിനല്‍ നടപടിയില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ 2017-ല്‍ വഖഫ് ബോർഡിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി പോസ്റ്റ് ഓഫീസ് ജീവനക്കാരെ Read More…