വഖഫ് ബോർഡ് ജനങ്ങളുടെ സ്വത്തിലും ആരാധനാലയങ്ങളിലും അധിനിവേശത്തിന് ശ്രമിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് ബിജെപി ചെറുക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നാൾക്കുനാൾ വഖഫ് ബോർഡ് പുതിയ പുതിയ സ്ഥലങ്ങിൽ അവകാശവാദമുന്നയിക്കുകയാണ്. ഇത് ഇനിയും തുടരാൻ അനുവദിക്കില്ലെന്നും സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അദ്ദേഹം പറഞ്ഞു. കെ.മുരളീധരനെ ചതിച്ചാണ് കോൺഗ്രസ് വടകരയിൽ നിന്നും തൃശ്ശൂരിലെത്തിച്ചത്. അവിടെ അദ്ദേഹത്തിനെ തോൽപ്പിച്ചു. അവസാനം മുരളീധരൻ്റെ അമ്മയെ അവഹേളിച്ച നേതാവിന് പാലക്കാട് സീറ്റും കൊടുത്തു. സിഎഎ കാലത്ത് ഭൂരിപക്ഷ ജനവിഭാഗങ്ങൾക്ക് ചികിത്സ നൽകില്ലെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷ സ്ഥാനാർത്ഥി ഇപ്പോൾ ചന്ദനക്കുറിയും തൊട്ട് അമ്പലങ്ങൾ കയറിയിറങ്ങുകയാണ്. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. 13 വർഷം കൊണ്ട് ഒരു വികസനവും ചെയ്യാത്ത ഷാഫി പറമ്പിൽ ഇപ്പോൾ വർഗീയത ഉയർത്തി വോട്ട് തേടുകയാണ്. തികഞ്ഞ വിഭാഗീയത കാണിച്ച ജനപ്രതിനിധിയാണ് ഷാഫി പറമ്പിൽ. ഇടതുപക്ഷവും യുഡിഎഫും എല്ലാ കാലത്തും പാലക്കാട്ടുകാരെ പറ്റിക്കാമെന്ന് കരുതരുതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Related Articles
ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ച് നവകേരള നിർമ്മിതിയിൽ മുന്നേറാനാവണം: മുഖ്യമന്ത്രി
*ജനാധിപത്യത്തെ സംരക്ഷിക്കാൻ ജാഗ്രത്തായ ഇടപെടലുകൾ വേണം നമ്മുടെ ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ചുകൊണ്ട് നവകേരള നിർമ്മിതിയിൽ തുടർന്നും മുന്നേറാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനുള്ള പ്രചോദനമാകണം വ്യത്യസ്ത ധാരകളിൽപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണ. അവർ സ്വപ്നംകണ്ട ഇന്ത്യ യാഥാർത്ഥ്യമാക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നമുക്ക് അന്വർത്ഥമാക്കാം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 78-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ നാം സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. Read More…
ഹേമ കമ്മറ്റി: മൊഴി നല്‍കിയവരുടെ പേര് പുറത്തുവരരുത്, ഡബ്ല്യുസിസി മുഖ്യമന്ത്രിയോട്
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച്ഡബ്ല്യുസിസി സമർപ്പിച്ച ആവശ്യം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മൊഴി നല്‍കിയവരുടെ പേര് വിവരങ്ങള്‍ പുറത്ത് വരാതിരിക്കണമെന്ന അവകാശവാദം ഉന്നയിച്ച ഡബ്ല്യുസിസി, കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികള്‍ ആവശ്യപ്പെട്ടു. മൊഴിനല്കിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കണം.പ്രമുഖ ഡബ്ല്യുസിസി അംഗങ്ങളായ രേവതി, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, ബീനാ പോള്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. സിനിമാ മേഖലയിലെ നയങ്ങളും ചർച്ചകളില്‍ ഉള്‍പ്പെടുത്തി. അതേസമയം, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടുകള്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തി. Read More…
ബ്ലൂംബെർഗ് അതിസമ്പന്ന പട്ടികയിൽ മലയാളി എം. എ. യൂസുഫലി.
ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയിൽ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയ പ്രമുഖ വ്യവസായികൾക്ക് പുറമേ, മലയാളിയായ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയും ഇടം നേടിയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിലൊരാളായ ഇലോൺ മസ്ക് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മെറ്റയുടെ മാർക്ക് സക്കർബർഗ് രണ്ടാമതും, ആമസോണിന്റെ ജെഫ് ബെസോസ് മൂന്നാമതും എത്തി. ഇന്ത്യയിൽ നിന്ന് മുകേഷ് അംബാനിയാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. യൂസുഫലി 487-ാം സ്ഥാനത്താണ്