ചേലക്കര: പരാജയഭീതി മൂലം ചേലക്കരയിലെ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാർ ആരോപിച്ചു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനല്ലാതെ തെരെഞ്ഞെടുപ്പിൻ്റെ തലേ ദിവസം കള്ളപ്പണം കൊണ്ടുവന്നത് എന്തിനാണെന്ന് സിപിഎം വ്യക്തമാക്കണം. പിടിച്ച 19.7 ലക്ഷം കൂടാതെ വൻതോതിൽ പണം സി പി എം ചേലക്കരയിൽ ഇറക്കിയിട്ടുണ്ട്. പണം കൊണ്ടു വന്ന ജയൻ എന്ന വ്യവസായി സിപിഎമ്മുകാരനും സിപിഎം നേതാവ് എം.ആർ മുരളിയുടെ സ്വന്തം ആളുമാണ്. ഇവരെ ഇരുവരെയും ചോദ്യം ചെയ്താൽ കൂടുതൽ കളളപ്പണത്തിൻ്റെ കണക്ക് പുറത്ത് വരുമെന്നും അതിന് ആർജ്ജവമുണ്ടോയെന്നും അനീഷ്കുമാർ ചോദിച്ചു.





