ബിജെപി തൃശ്ശൂരിൽ നേടിയത് ഐതിഹാസിക വിജയം അഡ്വ. കെ.കെ. അനീഷ് കുമാർ. തൃശ്ശൂർ നമോ ഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ കെ അനീഷ് കുമാർ. ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടുമെന്ന് ഇടത് വലത് മുന്നണികൾ അവകാശപ്പെട്ടു. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിന്നും പരാജയപ്പെട്ടതിന്റെ മനോനില വീണ്ടെടുക്കാൻ വിഎസ് സുനിൽകുമാറിന് സാധിച്ചിട്ടില്ല. കെ. മുരളീധരൻ സമചിത്തത വീണ്ടെടുത്തിട്ടുണ്ട് തിരഞ്ഞെടുപ്പിലും പാർട്ടിയിലും സുനിൽ കുമാറിന് വലിയ തിരിച്ചടികൾ ഏറ്റുവാങ്ങുന്നു. അതിലെ വിഷമം ആണ് ഇപ്പോഴത്തെ Read More…
Tag: Adv k k aneesh kumar
സർക്കാർ പാസാക്കിയ നിയമം സർക്കാർ തന്നെ തെറ്റിച്ചുകൊണ്ട് വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ് കേരളത്തിൽ നിലവിലുള്ളതെന്ന് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.കെ അനീഷ് കുമാർ.
തൃശ്ശൂർ പുഴക്കലിൽ ഉള്ള വ്യാവസായിക വകുപ്പിന്റെ കീഴിലുള്ള ഭൂമി മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനീഷ് കുമാർ.തണ്ണീർത്തട സംരക്ഷണ നിയമം കൊണ്ടുവന്ന സർക്കാർ തന്നെയാണ് പുഴക്കലിലുള്ള 10 ഏക്കറോളം വരുന്ന തണ്ണീർത്തടം മണ്ണിട്ട് നികത്തി പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്ന് അനീഷ് കുമാർ പറഞ്ഞു. കിൻഫ്ര വ്യവസായ പാർക്കിൻ്റെ മറവിൽ പുഴയ്ക്കൽ പാടം മണ്ണിട്ടുനികത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായിBJP മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. പുഴയ്ക്കൽ കിൻഫ്ര വ്യവസായ പാർക്കിൻ്റെ പുറക് വശത്തുള്ള Read More…
പാലയൂർ പളളിയിലെ കരോൾ തടഞ്ഞ എസ്.ഐയ്ക്കുള്ള സർക്കാർ പാരിതോഷികമാണ് വീടിനടുത്തേയ്ക്കുള്ള സ്ഥലം മാറ്റം – അഡ്വ കെ.കെ അനീഷ്കുമാർ
തൃശ്ശൂർ: പാലയൂർ പള്ളിയിൽ കയറി കരോൾ ഗാനം പാടുന്നത് ബലം പ്രയോഗിച്ച് തടഞ്ഞ എസ്.ഐ യ്ക്കുള്ള പിണറായി സർക്കാരിൻ്റെ പാരിതോഷികമാണ് വീടിനടുത്തേയ്ക്കുള്ള സ്ഥലം മാറ്റമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. രാത്രി 8 മണിക്ക് പള്ളി കോംബൗണ്ടിൽ മൈക്ക് ഉപയോഗം തടഞ്ഞ നടപടി ശുദ്ധ അസംബന്ധമാണ്. ന്യൂ ഇയർ ലഹരി പാർട്ടികളിൽ രാത്രി 12 മണി കഴിഞ്ഞും മൈക്ക് ഉപയോഗിക്കുന്നത് തടയാത്ത പോലീസ് ക്രിസ്തുമസ് ആഘോഷം തടഞ്ഞത് പിണറായി സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്. കരോൾ Read More…
കൂട്ട പിരിച്ച് വിടൽ കലാമണ്ഡലത്തെ തകർക്കാൻ, കേരള സർക്കാർ നടപടി പിൻവലിക്കണം – അഡ്വ കെ.കെ അനീഷ്കുമാർ
തൃശ്ശൂർ: കേരള കലാമണ്ഡലത്തിലെ താത്കാലിക അധ്യാപകരേയും ജീവനക്കാരേയും മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടി മനുഷ്യത്വരഹിതമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാര്‍.നടപടി റദ്ദാക്കണമെന്നും അനീഷ് കുമാര്‍ ആവശ്യപ്പെട്ടു. കലാമണ്ഡലം ജീവനക്കാരുടെ കൂട്ടപിരിച്ചു വിടല്‍നടപടി സാമ്പിള്‍ മാത്രമാണ്.വരാനിരിക്കുന്നത് സാംസ്‌കാരിക സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലാണെന്ന് സംശയിക്കണം.സംസ്ഥാന സര്‍ക്കാരിന്റേയും സാംസ്‌കാരിക വകുപ്പിന്റേയും കെടുകാര്യസ്ഥതയാണ് കാര്യങ്ങള്‍ വഷളാക്കിയത്.സംസ്ഥാനത്തെ മുഴുവന്‍ കലാ-സാംസ്‌കാരിക സ്ഥാപനങ്ങളും അവയുടെ നിത്യ ചിലവുകള്‍ക്കും ശമ്പളത്തിനും നടത്തിപ്പിനുമുള്ള ധനം സ്വയം സമാഹരിക്കണമെന്ന സാംസ്‌കാരിക വകുപ്പ് ഉത്തരവാണ് കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചു വിടല്‍ നടപടിയിലേയ്ക്ക് എത്തിച്ചത്. കലാമണ്ഡലം Read More…
പൂരം കലക്കിയതിൻ്റെ ഉത്തരവാദിത്വം സർക്കാരിനും കൊച്ചിൻ ദേവസ്വത്തിനും മാത്രം – അഡ്വ കെ.കെ അനീഷ് കുമാർ
തൃശൂർ: തൃശൂർ പൂരം അട്ടിമറിക്കാൻ ഇടത് സർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും കാലങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ബോർഡ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം എന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ അനീഷ് കുമാർ. നൂറ്റാണ്ടുകളായി മലയാളികളുടെ അഭിമാനമായി ആഘോഷിക്കുന്ന തൃശൂർ പൂരം നടത്തുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിച്ച തിരുവമ്പാടി ദേവസ്വത്തെ അവഹേളിക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്.പോലീസുദ്യോഗസ്ഥർ പൂരം തടസപ്പെടുത്തിയതിന് ജനലക്ഷങ്ങൾ സാക്ഷികളാണ്. ആ സമയത്ത് ഇടപെടാതിരുന്ന കൊച്ചിൻ ദേവസ്വം ബോർഡും സർക്കാരും ഇപ്പോൾ പച്ചക്കള്ളം കോടതിയിൽ ബോധിപ്പിക്കുകയാണ്.ഇത് Read More…
വാർഡ് പുനർനിർണ്ണയത്തിൽ സിപിഎം അധികാര ദുർവിനിയോഗം നടത്തി – അഡ്വ കെ.കെ അനീഷ് കുമാർ
തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയത്തിൽ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ കെ.അനീഷ് കുമാർ. ഭൂമിശാസ്ത്രപരമായ അതിരുകളും പ്രത്യേകതകളും പരിഗണിക്കാതെ വാർഡുകളും ഡിവിഷനുകളും തീർത്തും അശാസ്ത്രീയമായി സിപിഎമ്മിൻ്റെ രാഷട്രീയ താൽപര്യം മാത്രം നോക്കി വെട്ടി മുറിച്ചിരിക്കുകയാണ്. ഇന് അധികാര ദുർവിനിയോഗം നടത്തി തെരെഞ്ഞെടുപ്പ് അട്ടിമറിക്കലാണ്. നാടിൻ്റെ വികസനത്തിനും ജനങ്ങളുടെ സൗകര്യങ്ങൾക്കും വലിയ തടസ്സങ്ങൾ സൃഷ്ടിക്കും. തെരഞ്ഞെടുപ്പിൽ ജയിക്കാനായി ഏകപക്ഷീയമായി നടത്തിയ വാർഡ് വിഭജനം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള Read More…
ചേലക്കരയിൽ പരാജയഭീതി മൂലം CPM തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു – അഡ്വ കെ.കെ അനീഷ്കുമാർ
ചേലക്കര: പരാജയഭീതി മൂലം ചേലക്കരയിലെ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാർ ആരോപിച്ചു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനല്ലാതെ തെരെഞ്ഞെടുപ്പിൻ്റെ തലേ ദിവസം കള്ളപ്പണം കൊണ്ടുവന്നത് എന്തിനാണെന്ന് സിപിഎം വ്യക്തമാക്കണം. പിടിച്ച 19.7 ലക്ഷം കൂടാതെ വൻതോതിൽ പണം സി പി എം ചേലക്കരയിൽ ഇറക്കിയിട്ടുണ്ട്. പണം കൊണ്ടു വന്ന ജയൻ എന്ന വ്യവസായി സിപിഎമ്മുകാരനും സിപിഎം നേതാവ് എം.ആർ മുരളിയുടെ സ്വന്തം ആളുമാണ്. ഇവരെ ഇരുവരെയും ചോദ്യം Read More…
ചേലക്കര അന്തിമഹാളൻ കാവ് വെടിക്കെട്ട് നടത്തിക്കൽ ബിജെപിയുടെ പ്രഥമ ദൗത്യം – അഡ്വ കെ.കെ അനീഷ് കുമാർ.
ചേലക്കര: അന്തിമഹാളൻ കാവിലെ വെടിക്കെട്ട് നടത്തിക്കാൻ വേണ്ട ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വേല കമ്മറ്റി ഭാരവാഹികൾ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്ക് നിവേദനം നൽകിയ സാഹചര്യത്തിൽ അടുത്ത വർഷം വെടിക്കെട്ട് നടത്തിക്കുന്നതിന് ബിജെപി പ്രഥമ പരിഗണന നൽകുമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ് കുമാർ. തണ്ണീർത്തട സംരക്ഷണ നിയമത്തിൻ്റെ മറപറ്റി പെർമനൻ്റ് മാഗസിൻ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ തടയിടുകയാണ്. ആയിരക്കണക്കിന് ഹെക്ടർ നെൽവയൽ നികത്താൻ ഭൂമാഫിയകൾക്ക് കേരളം മുഴുവൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ Read More…
ഇലക്ഷൻ മാനദണ്ഡം കാറ്റിൽ പറത്തിയുള്ള ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണം അപലപനീയ മെന്ന് BJP തൃശൂർ ജില്ല പ്രസിഡണ്ട് Adv. K K അനീഷ് കുമാർ.
ഇലക്ഷൻ മാനദണ്ഡം കാറ്റിൽ പറത്തിയുള്ള ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണം അപലപനീയ മെന്ന് BJP തൃശൂർ ജില്ല പ്രസിഡണ്ട് Adv. K K അനീഷ് കുമാർ. യുവാക്കളുമായി സംവാദം എന്ന പേരിൽ ചേലക്കര ജാനകി റാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് ആളെ സംഘടിപ്പിക്കാൻ മേഖലയിലെ സ്കൂൾ കുട്ടികളെ സ്കൂൾ മാനേജ്മെൻറി നെ സ്വാധീനിച്ച് പങ്കെടുപ്പിക്കുകയും തുടർന്ന് UDF സ്ഥാനാത്ഥി രമ്യ ഹരിദാസിന് വോട്ടഭ്യ ത്ഥിക്കുകയും ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ നഗ്നമായ ലംഘനമാണെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ Read More…





